കടുവ ഭീതിയിൽ ആനപ്പാറ മാനന്തവാടി: ജനവാസകേന്ദ്രത്തിൽ പട്ടാപ്പകൽ കടുവ വളർത്തുനായെ ആക്രമിച്ച് പരിക്കേൽപിച്ചു. വീട്ടുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു. തൃശ്ശിലേരി ആനപ്പാറ കാനഞ്ചേരികുന്ന് ടി.എം. മാത്യുവിൻെറ വളർത്തുനായെയാണ് കടുവ ആക്രമിച്ച് പരിക്കേൽപിച്ചത്.കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ച് മണിക്ക് വീടിന് തൊട്ടുള്ള തൊഴുത്തിൽ വെച്ചാണ് സംഭവം. മൂന്ന് വയസ്സുള്ള ജൂലി എന്ന നായുടെ മുഖത്താണ് കടുവയുടെ ആക്രമത്തിൽ പരിക്കേറ്റത്.നായുടെ ശബ്ദംകേട്ട് വീട്ടുകാർ പുറത്തിറങ്ങിനോക്കിയപ്പോഴാണ് കടുവ നായെ ആക്രമിക്കുന്നത് കണ്ടത്. ഉടനടി വീട്ടിലേക്കുതന്നെ തിരിച്ചുകയറി ഇവർ ശബ്ദമുണ്ടാക്കിയതിനെ തുടർന്നാണ് കടുവയിൽനിന്ന് വളർത്തുനായ് രക്ഷപ്പെട്ടത്. മാസങ്ങൾക്ക് മുമ്പ് മാത്യുവിൻെറ എട്ട് മാസം പ്രായമുള്ള നായേയും രണ്ട് വർഷം മുമ്പ് പശുവിനെയും കടുവ കൊന്നിരുന്നു. പശുവിൻെറ നഷ്ടപരിഹാരം ഇത് വരെയും ലഭിച്ചിട്ടില്ല.തൃശ്ശിലേരി ആനപ്പാറ പ്രദേശത്തുകാർ കടുവ ഭീതിമൂലം പകൽ സമയത്തുപോലും പുറത്തിറങ്ങാൻ ഭയപ്പെടുകയാണ്. വളർത്തുമൃഗങ്ങളെ മേയാൻവിടാനും കഴിയാത്ത സ്ഥിതിയാണ്. ജൂൺ 22ന് വൈകീട്ട് നാല് മണിക്ക് വെട്ട്കല്ലാനിക്കൽ കുട്ടപ്പൻെറ ഉടമസ്ഥതയിലുള്ള നാല് വയസ്സുള്ള ആടിനെ കടുവ കൊന്നിരുന്നു. ആനപ്പാറ മാങ്ങാകൊല്ലിയിലെ സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് മേയാൻവിട്ട ആടുകൾക്ക് നേരെയാണ് കടുവയുടെ ആക്രമണമുണ്ടായത്. രണ്ട് ലിറ്റർ പാൽ കറവയുള്ള ആടിനെയാണ് ആക്രമിച്ച് കൊന്നത്. കുട്ടപ്പനും മകൾ അശ്വതിയും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. പച്ചത്തുരുത്ത് ഉദ്ഘാടനംകൽപറ്റ: മൈലാടിപ്പാറ പരിസരത്ത് നഗരസഭയുടെ പുതിയ പച്ചത്തുരുത്തിൻെറ ഉദ്ഘാടനം ചെയര്‍മാന്‍ മുജീബ് കേയംതൊടി നിര്‍വഹിച്ചു. ജൈവവൈവിധ്യം നിലനിര്‍ത്തുന്നതിന് മുഴുവന്‍ തദ്ദേശസ്ഥാപനങ്ങളുടെ കീഴിലും 'പച്ചത്തുരുത്തുകള്‍' ആരംഭിക്കണമെന്ന സംസ്ഥാനസര്‍ക്കാർ നിര്‍ദേശത്തിൻെറ അടിസ്ഥാനത്തിലാണ് നഗരസഭ പദ്ധതി നടപ്പാക്കുന്നത്.ചടങ്ങില്‍ നഗരസഭ വൈസ് ചെയര്‍പേഴ്‌സൻ കെ. അജിത, സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ അഡ്വ. ടി.െജ. ഐസക്, അഡ്വ. എ.പി. മുസ്തഫ, ജൈന ജോയി, സരോജിനി, വാര്‍ഡ് കൗണ്‍സിലര്‍ ടി. മണി, നഗരസഭ സെക്രട്ടറി സന്ദീപ് കുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സത്യന്‍, തൊഴിലുറപ്പ് പദ്ധതി ഓവര്‍സിയര്‍ മധുസൂദനന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കൗണ്‍സിലര്‍മാരായ ആയിഷ പള്ളിയാലില്‍, പി.കെ. സുഭാഷ്, പി. അബ്ദുല്ല, ശ്രീജ ടീച്ചര്‍, ഷരീഫ ടീച്ചര്‍, റഹിയാനത്ത് വടക്കേതില്‍, സാജിത മജീദ് തുടങ്ങിയവര്‍ സംബന്ധിച്ചു.THUWDL1മൈലാടിപ്പാറ പരിസരത്ത് കൽപറ്റ നഗരസഭയുടെ പുതിയ പച്ചത്തുരുത്തിൻെറ ഉദ്ഘാടനം ചെയര്‍മാന്‍ മുജീബ് കേയംതൊടി തെങ്ങിൻതൈ നട്ട് നിർവഹിക്കുന്നുകോടതിയിൽ കേസുണ്ടെങ്കിൽ ബാങ്കധികൃതർ ഇടപാടുകാരുടെ വീട്ടിൽ പോവരുത് -മനുഷ്യാവകാശ കമീഷൻകൽപറ്റ: കോടതിയിലുള്ള കേസിൻെറ നടപടികൾ പൂർത്തിയാകുന്നതുവരെ കുടിശ്ശികയുള്ളയാളുടെ വീട്ടിലെത്തി തുക അടക്കണമെന്ന് ഭീഷണിപ്പെടുത്താനുള്ള അധികാരം ബാങ്കുദ്യോഗസ്ഥർക്ക് ഇല്ലെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. കോടതി ഉത്തരവിനനുസൃതമായി വായ്പ റിക്കവറി നടപടികൾ സ്വീകരിക്കണമെന്നും കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് മീനങ്ങാടി കനറാ ബാങ്ക് ശാഖ മാനേജർക്ക് ഉത്തരവ് നൽകി. മീനങ്ങാടി 54ാം മൈൽ സ്വദേശി കെ.വി. ജോയി സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. 2018 ഒക്ടോബർ 31ന് കനറാ ബാങ്ക് മീനങ്ങാടി ശാഖ മാനേജറും രണ്ട് ഉദ്യോഗസ്ഥരും വീട്ടിലെത്തി ബാങ്കിൽ പണമടക്കണമെന്ന് പറഞ്ഞ് ഭാര്യയെയും മക്കളെയും ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. ഭാര്യയുടെ അനുവാദമില്ലാതെ അവരുടെ ചിത്രം ഉദ്യോഗസ്ഥർ മൊബൈലിൽ പകർത്തിയതായും പരാതിയിൽ പറയുന്നു. തനിക്ക് കനറാ ബാങ്കിൽ ഉണ്ടായിരുന്ന വായ്പ 2006ൽ കേന്ദ്ര കടാശ്വാസ നിയമപ്രകാരം എഴുതിത്തള്ളിയതാണെന്നും പരാതിക്കാരൻ അറിയിച്ചു. പരാതിക്കാരൻെറ ലോൺ ഭാഗികമായി മാത്രമാണ് എഴുതിത്തള്ളിയതെന്നും ബാക്കി തുക ബാധ്യതയായുണ്ടെന്നും ബാങ്ക് മാനേജർ കമീഷനെ അറിയിച്ചു. ബാങ്കിൻെറ അദാലത്തിൽ പങ്കെടുപ്പിക്കുന്നതിന് വേണ്ടിയാണ് പരാതിക്കാരൻെറ വീട്ടിലെത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, ഇതുസംബന്ധിച്ച് കോടതിയിൽ കേസുണ്ടെന്ന് പരാതിക്കാരൻ അറിയിക്കുകയായിരുന്നു. തനിക്ക് നോട്ടീസ് നൽകാതെ വീട്ടിൽ അതിക്രമിച്ചുകയറിയത് ശരിയല്ലെന്നും പരാതിക്കാരൻ കമീഷനെ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.