ചുരത്തില്‍ മിനിലോറി ഓട്ടോക്ക് മുകളിലേക്ക് മറിഞ്ഞു; അഞ്ചുേപർക്ക് പരിക്ക്

താമരശ്ശേരി: ചുരത്തില്‍ മിനി ലോറി കാറില്‍ തട്ടി ഓട്ടോറിക്ഷക്ക്​ മുകളിലേക്കുമറിഞ്ഞ് അഞ്ച് പേര്‍ക്ക് പരിക്ക്​. ഒന്നാം വളവിന് മുകളിൽ ഞായറാഴ്ച രാത്രി 11.30യോടെയാണ്​ സംഭവം. കല്‍പറ്റ സ്വദേശികളായ റിന്‍ഷ ഫാത്തിമ(12), ഓട്ടോഡ്രവര്‍ ഹര്‍ഷല്‍(28), ജമീല(47), കാറില്‍ സഞ്ചരിച്ച ഹസീന(30), റാഷിദ(21) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. മൈസൂരുവില്‍ നിന്ന് കോഴി കയറ്റി മലപ്പുറത്തേക്കുപോവുന്ന ലോറി നിയന്ത്രണം വിട്ട് മുന്നില്‍പോയ കാറിൽ തട്ടിയശേഷം ഒാ​േട്ടായുടെ മുകളിലേക്ക്​ മറിയുകയായിരുന്നു. ഓട്ടോക്കുള്ളില്‍ കുടുങ്ങിയ റിന്‍ഷ ഫാത്തിമയെ ഏറെ പണിപ്പെട്ട് ഓട്ടോറിക്ഷ പൊളിച്ചാണ് പുറത്തെടുത്തത്. കിനാലൂരിേലക്ക് വരുമ്പോഴാണ് അപകടത്തിൽപെട്ടതെന്ന് താമരശ്ശേരി െപാലീസ് പറഞ്ഞു. െപാലീസും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. mon TSY Chram auto.jpg താമരശ്ശേരി ചുരത്തില്‍ മിനിലോറി ഓട്ടോറിക്ഷയുടെ മുകളിേലക്ക് മറിഞ്ഞുണ്ടായ അപകടം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.