കഞ്ചാവുമായി വയനാട് സ്വദേശി പിടിയിൽ

കേളകം: കഞ്ചാവ് കൈവശം ​െവച്ച വയനാട് സ്വദേശിയായ യുവാവിനെ പേരാവൂർ എക്സൈസ് പിടികൂടി കേസെടുത്തു. വയനാട് കണിയാമ്പറ്റ കമ്പളക്കാട് ഷാഹുൽ ഹമീദാണ്​ (23)കഞ്ചാവുമായി എക്സൈസ് സംഘത്തി​‍ൻെറ പിടിയിലായത്. കേളകം ഭാഗത്ത് നടത്തിയ റെയ്​ഡിൽ ബിവറേജസ് ഔട്​ലെറ്റിന് സമീപം വെച്ചാണ് ഇയാൾ പിടിയിലായത്. ഇയാൾക്കെതിരെ മുമ്പും എക്സൈസ് കേസെടുത്തിട്ടുണ്ട്. എക്സൈസ് പ്രിവൻറിവ് ഓഫിസർ എം.പി. സജീവ​‍ൻെറ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ സിവിൽ എക്സൈസ് ഓഫിസർമാരായ സി.എം. ജയിംസ്, കെ.എ. ഉണ്ണികൃഷ്ണൻ, കെ.എ. മജീദ്, എൻ.സി. വിഷ്ണു, എ.എം. ബിനീഷ് എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.