ഡി.എം. വിംസ് ഏറ്റെടുക്കില്ല; സ്വന്തം മെഡിക്കല്‍ കോളജ് സ്ഥാപിക്കുമെന്ന് സർക്കാർ വി. മുഹമ്മദലി കൽപറ്റ: വയനാട് ജില്ലയില്‍ ഗവ. മെഡിക്കൽ കോളജ് വിഷയം വീണ്ടും പുകയുന്നു. മേപ്പാടി അരപ്പറ്റ ഡി.എം വിംസ് സ്വകാര്യ മെഡിക്കല്‍ കോളജ് ഏറ്റെടുക്കാനുള്ള നിര്‍ദേശം വേണ്ടെന്നുവെക്കാനും സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്ത് മെഡിക്കല്‍ കോളജ് സ്ഥാപിക്കാനും മുഖ്യമന്ത്രി പിണറായി വിജയൻെറ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നതതലയോഗം വ്യാഴാഴ്ച തീരുമാനിച്ചതോടെയാണിത്. മെഡിക്കൽ കോളജിനു വേണ്ടി വയനാടിൻെറ കാത്തിരിപ്പ് നീളുകയാണ്. വിവിധ സ്ഥലങ്ങളിൽ മെഡിക്കല്‍ കോളജ് സ്ഥാപിക്കാൻ ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് സ്വകാര്യ മെഡിക്കല്‍ കോളജ് ഏറ്റെടുക്കാനുള്ള നിര്‍ദേശം ഉയർന്നുവന്നത്. ഡി.എം വിംസ് ഏറ്റെടുക്കുന്നത് പരിശോധിക്കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ഡി.എം വിംസിൻെറ ഉടമസ്ഥരായ ഡി.എം എജുക്കേഷനല്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ അപ്രായോഗികമാണെന്നാണ് വിദഗ്ധ സമിതി അഭിപ്രായപ്പെട്ടതെന്ന് ഔദ്യോഗിക വാർത്തക്കുറിപ്പിൽ പറയുന്നു. ഇത് കണക്കിലെടുത്താണ് സ്വന്തം നിലയില്‍ മെഡിക്കല്‍ കോളജ് സ്ഥാപിക്കാന്‍ ഉന്നതയോഗം തീരുമാനിച്ചത്. കോളജിന് അനുയോജ്യമായ സ്ഥലം കണ്ടെത്താന്‍ ആരോഗ്യവകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വയനാട്ടിൽ ഇതിനകം സ്ഥലം റവന്യൂ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. നേരത്തേ ഉമ്മൻ ചാണ്ടി സർക്കാറിൻെറ കാലത്ത് മടക്കിമലക്കടുത്ത് സൗജന്യമായി ലഭിച്ച സ്ഥലം പിന്നീട് ഈ സർക്കാർ ജിയോളജി റിപ്പോർട്ട് ചൂണ്ടിക്കാട്ടി ഉപേക്ഷിക്കുകയായിരുന്നു. അതിനിടെ വയനാട് മെഡിക്കൽ കോളജ് സംബന്ധിച്ച് ഇടത് സർക്കാർ വഞ്ചന തുടരുകയാണെന്ന് യു.ഡി.എഫ് ആരോപിച്ചു. മാനന്തവാടി ജില്ല ആശുപത്രി, കൽപറ്റ ജനറൽ ആശുപത്രി എന്നിവ മെഡിക്കൽ കോളജിന് തുടക്കമിടാൻ അനുേയാജ്യമാണെന്ന അഭിപ്രായം ഉയർന്നിട്ടുണ്ട്. മെഡിക്കൽ കോളജിന് സൗജന്യമായി സ്ഥലം നൽകാൻ ചിലർ മുന്നോട്ടുവന്നിട്ടുണ്ട്. സർക്കാർ സ്ഥലങ്ങളും ജില്ലയിലുണ്ട്. ഡി.എം വിംസ് ഏറ്റെടുക്കുമെന്ന പ്രതീക്ഷയിൽ ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് സർക്കാറിൻെറ പുതിയ തീരുമാനം. മാനന്തവാടി ജില്ല ആശുപത്രിയെ മെഡിക്കൽ കോളജ് ആക്കി ഉയർത്തണമെന്ന ഹരജിയിൽ ഒരു മാസത്തിനകം റിപ്പോർട്ട് നൽകണമെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് ഹൈകോടതി കഴിഞ്ഞദിവസം നിർദേശം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.