യുവതിയുടെ മരണം: പൊലീസും റവന്യൂ അധികൃതരും അന്വേഷണം ആരംഭിച്ചു

ഗൂഡല്ലൂർ: ഗൂഡല്ലൂർ നിമ്മിണി വയലിലെ ദേവൻ - ലക്ഷ്മി ദമ്പതികളുടെ മകൾ പ്രിയയുടെ(21) മരണവുമായി ബന്ധപ്പെട്ട് ​​പൊലീസും റവന്യൂ വിഭാഗവും അന്വേഷണം ആരംഭിച്ചു. അവിവാഹിതയായ പ്രിയ ഗർഭിണിയായിരുന്നു. യുവതി മരിച്ചത് വയറുവേദനയെ തുടർന്നാണെന്നാണ് വീട്ടുകാർ വാർഡ് കൗൺസിലർ ശിവരാജിനെ അറിയിച്ചത്. മൃതദേഹം ഗൂഡല്ലൂർ ജില്ല ആശുപത്രിയിൽ എത്തിച്ചു. യുവതി പ്രസവിച്ചിരുന്നു. പൊലീസും റവന്യൂ അധികൃതരും വീട്ടിലെത്തി പരിശോധന നടത്തി. വീടിന് സമീപം കുഴിച്ചിട്ട കുഞ്ഞിൻറെ മൃതദേഹം പുറത്തെടുക്കുകയും ഗൂഡല്ലൂർ ജില്ല ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. ഇത് സംബന്ധിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണ്. വീട്ടിൽ പ്രസവിച്ചതുകൊണ്ടാണോ അതോ മറ്റെന്തെങ്കിലും കാരണമാണോ യുവതി മരിച്ചതെന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷമേ വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.