ഗൂഡല്ലൂർ: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നീലഗിരി ജില്ലയിലെ 35 ഗ്രാമപഞ്ചായത്തുകളിൽ ഗ്രാമസഭായോഗം നടന്നു. ഊട്ടി പഞ്ചായത്ത് യൂനിയന് കീഴിലെ നെഞ്ചനാട് ഗ്രാമപഞ്ചായത്തിൽ നടന്ന ഗ്രാമസഭ യോഗം ജില്ല കലക്ടർ എസ്.പി. അംറിത്ത് ഉദ്ഘാടനം ചെയ്തു. ജില്ല ഗ്രാമവികസന പദ്ധതി ഡയറക്ടർ ജയരാമൻ, ഊട്ടി ആർ.ഡി.ഒ ദുരൈസാമി, പഞ്ചായത്ത് ചെയർപേഴ്സൺ ശശികല ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. ശ്രീ മധുര ഗ്രാമപഞ്ചായത്തിൽ നടന്ന ഗ്രാമസഭായോഗത്തിൽ പ്രസിഡൻറ് കെ. ആർ.സുനിൽ അധ്യക്ഷത വഹിച്ചു. നെലാക്കോട്ട ഗ്രാമപഞ്ചായത്തിൽ ചെയർപേഴ്സൻ ടർമിള അധ്യക്ഷത വഹിച്ചു. ചേരങ്കോട് ഗ്രാമപഞ്ചായത്തിൽ നടന്ന ഗ്രാമസഭ യോഗത്തിൽ ചെയർപേഴ്സൺ ലില്ലി ഏലിയാസ് അധ്യക്ഷതവഹിച്ചു. യോഗങ്ങളിൽ കൗൺസിലർമാരും വിവിധ വകുപ്പ് അധികൃതരും പൊതുജനങ്ങളും പങ്കെടുത്ത് പരാതികൾ സമർപ്പിച്ചു. GDR G SABA: നെലാകോട്ട ഗ്രാമപഞ്ചായത്തിൽ നടന്ന ഗ്രാമസഭാ യോഗം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.