നാടെങ്ങും സ്വാതന്ത്ര്യദിനാഘോഷം

പനമരം: സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് കൈതക്കൽ എൽ.പി സ്കൂളിൽ പഠിച്ച 75 വയസ് കഴിഞ്ഞ പൂർവ വിദ്യാർഥികള പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് തോമസ് പാറക്കാലായിൽ ആദരിച്ചു. പി.ടി.എ പ്രസിഡന്‍റ് അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു . യോഗം പനമരം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കുഞ്ഞമ്മദ് മഞ്ചേരി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ശാന്ത, ഹെഡ് മാസ്റ്റർ കെ.കെ. സുരേഷ്, റഫീഖ് മാസ്റ്റർ, പൂർവ വിദ്യാർഥികളായ കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ, കെ.വി. അബു എന്നിവർ സംസാരിച്ചു. പനമരം: പീപ്പിൾസ് വില്ലേജിൽ നവാസ് പൈങ്ങോട്ടായി പതാക ഉയർത്തി. ടി. ഖാലിദ്, കെ.കെ. സെമീർ, രാജൻ മലർവാടി എന്നിവർ സംസാരിച്ചു. കെ. റിയാസ്, അശറഫ് നൗഫൽ, ഷെമീർ, ഷൈൻ എന്നിവർ നേതൃത്വം നൽകി. പനമരം: വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത് വിങ് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ടൗണിൽ പതാക ഉയർത്തി സ്കൂൾ വിദ്യാർഥികൾക്ക് മിഠായി വിതരണം ചെയ്തു. കെ.സി. സഹദ്, ജംഷീർ തെക്കെടുത്ത്, യൂനുസ് പൂമ്പാറ്റ, കെ.ടി. നിസാം, വികാസ്, പ്രജീഷ്, എൻ. അസിം, ആർ.എസ്. റിയാസ് എന്നിവർ നേതൃത്വം നൽകി. പനമരം: ചേതന ലൈബ്രറിയുടെ നേതൃത്വത്തിൽ കൂട്ടയോട്ടം നടത്തി. റിട്ട. സുബേദാർ സാജൻ വർഗീസ് പതാക ഉയർത്തി. തുടർന്ന് കൂട്ടയോട്ടം ഫ്ലാഗ് ഓഫ് ചെയ്തു. ജംഷീർ തെക്കേടത്ത്, ഖാദർകുട്ടി കാര്യാട്ട്, മധു മാസ്റ്റർ, കെ. അസീസ്, പി.എൻ. ഫൈസൽ, കെ.സി ജബ്ബാർ, പി.കെ. വിജയൻ തുടങ്ങിയവർ നേതൃത്വം നൽകി. പനമരം: ബദ്റുൽ ഹുദയിൽ ജനറൽ സെക്രട്ടറി പി. ഉസ്മാൻ മൗലവി പതാക ഉയർത്തി. പി. ഉസ്മാൻ മൗലവിയുടെ അധ്യക്ഷതയിൽ പനമരം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സജേഷ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ഹാഫിള് സഅദ് ഫാളിലി, റിയാസ് സിദ്ദീഖി ചുള്ളിക്കോട്, സാഹിത്യോൽസവ് ജേതാവ് ഹിസ്ബുദ്ദീൻ, അശ്റഫ് ബട്കൽ, ഹാഫിള് ഇജ് ലാൻ പന്നൂർ എന്നിവർ സംസാരിച്ചു. നുഫൈസ് ആർ വാൾ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡോ. നൗഫൽ സഖാഫി മോട്ടിവേഷൻ ക്ളാസ് നൽകി ഹാഫിള് ത്വാഹിർ സ്വാഗതവും നുഫൈസ് പൂനൂർ നന്ദിയും പറഞ്ഞു. പെരിക്കല്ലൂർ:ഗവ. ഹയർസെക്കൻഡറി സ്കൂളിൽ പ്രിൻസിപ്പാൾ കെ.വി. ഷർമിള പതാക ഉയർത്തി. വാർഡ് മെമ്പർ ജോസ് നെല്ലേടം സമ്മേളനം ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ കെ. ജി. ഷാജി, പി.ടി.എ പ്രസിഡന്‍റ് പി.പി. ജോൺ, ഷാജി മാത്യു, പ്രസന്ന, ജയദാസൻ, സി.വി. രതീഷ്, സി.സി. കുമാരൻ എന്നിവർ സംസാരിച്ചു. കൽപറ്റ: വയനാട് ഫെഡറേഷൻ ഓഫ് ദി ഡെഫിന്‍റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ വൈസ് ചെയർമാൻ നജീം കടക്കൽ പതാക ഉയർത്തി. ആംഗ്യഭാഷ പരിഭാഷകൻ ഷമീർ കണിയാമ്പറ്റ ഉദ്ഘാടനം ചെയ്തു. മധുസൂദനൻ, ആസിഫ്, വിനോദ് ജോസഫ് തുടങ്ങിയവർ സംസാരിച്ചു. തരുവണ: പരിയാരം മുക്ക് ദാറുൽ ഉലൂം സെക്കൻഡറി മദ്റസയിൽ മഹല്ല് പ്രസിഡന്റ് എ.കെ. മമ്മൂട്ടി ഹാജി പതാക ഉയർത്തി, ശബീറലി പുതുക്കുടി, ഖത്തീബ് മൊയ്തു ബാഖവി, സ്വദർ മുഅല്ലിം കുണ്ടാല അബ്ദുള്ള മൗലവി, കാഞ്ഞായി അന്ത്രു, അലി അസ്ഹരി, ഇബ്രാഹിം പുഞ്ചക്കണ്ടി, ഇബ്രാഹിം എന്നിവർ സംസാരിച്ചു. കാവുംമന്ദം: തരിയോട് ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ കാവുംമന്ദത്ത് സ്വാതന്ത്ര്യദിന റാലി സംഘടിപ്പിച്ചു. പ്രസിഡന്‍റ് വി.ജി. ഷിബു, വൈസ് പ്രസിഡന്‍റ് സൂന നവീന്‍, ഷീജ ആന്‍റണി, ഷമീം പാറക്കണ്ടി, രാധ പുലിക്കോട്, ചന്ദ്രന്‍ മടത്തുവയല്‍, ബീന റോബിന്‍സണ്‍, വിജയന്‍ തോട്ടുങ്ങല്‍, പുഷ്പ മനോജ്, വത്സല നളിനാക്ഷന്‍, സിബിള്‍ എഡ്വേര്‍ഡ്, കെ.എന്‍. ഗോപിനാഥന്‍, എം.ബി. ലതിക, രാധ മണിയന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കമ്പളക്കാട്: മദ്റസത്തുൽ അൻസാരിയ്യയിൽ സംഘടിപ്പിച്ച ഫ്രീഡം ഡയലോഗ് വാർഡ് മെമ്പർ സി.എച്ച് നൂരിഷാ ഉദ്ഘാടനം ചെയ്തു. കടവൻ ഹംസ ഹാജി ത്രിവർണ പതാക ഉയർത്തി. മാനേജ്മെന്റ് സെക്രട്ടറി പി.ടി അശ്റഫ് ഹാജി അദ്ധ്യക്ഷനായി. വിദ്യാർഥികളായ റമീസ് അഹ് മദ്, സിൻസിയ അധ്യാപകരായ മുസ്തഫ ഫൈസി, മുഹമ്മദ് കുട്ടി ഹസനി വിവിധ വിഷയങ്ങളവതരിപ്പിച്ചു. സ്വദ്ർ മുഅല്ലിം സി.പി ഹാരിസ് ബാഖവി മോഡറേറ്ററായി. നാഫിഅ് പ്രതിജ്ഞ ചൊല്ലി കൊടുത്തു. മുഹമ്മദ് ഹനാനും സംഘവും ദേശഭക്തി ഗാനവും മുഹമ്മദ് ലസിനും ടീമും ദേശീയ ഗാനവും ആലപിച്ചു. പിണങ്ങോട്: പിണങ്ങോട് ജി.യു.പി.സ്കൂളിൽ ഹെഡ്മാസ്റ്റർ എം. ജോർജ് പതാക ഉയർത്തി. വാർഡ് മെമ്പർ സി. മമ്മി പ്രഭാഷണം നടത്തി. കെ. ബുഷ് ഹർ, കെ.മുസ്തഫ എന്നിവർ സംസാരിച്ചു. കോട്ടത്തറ: വാളൽ യു. പി. സ്കൂളിൽ രാവിലെ ഹെഡ്മാസ്റ്റർ തോമസ് പി. വർഗീസ് പതാക ഉയർത്തി. റാലിക്കുശേഷം നടന്ന പൊതുസമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.പി. റനീഷ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് ആൻറണി ജോർജ്ജ് അധ്യക്ഷത വഹിച്ചു. മദർ പി.ടി.എ പ്രസിഡന്‍റ് ശുഭ, ഹെഡ്മാസ്റ്റർ തോമസ് പി. വർഗീസ്, ലിസി ടി മത്തായി തുടങ്ങിയവർ സംസാരിച്ചു. മുട്ടിൽ: കുട്ടമംഗലം ഗ്രാമിക വായനശാലയിൽ ഗ്രാമസദസ് സംഘടിപ്പിച്ചു. വിമുക്തഭടന്മാരെ ആദരിക്കുന്നതിനായി 'ബിഗ് സല്യൂട്ട് ' എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.എം. സുമേഷ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തംഗം ആയിഷ കാര്യങ്ങൽ പതാക ഉയർത്തി. ഗ്രാമിക കുട്ടമംഗലം പ്രസിഡൻറ് എൻ.അബ്ദുൾ ഗഫൂർ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തംഗം ബി. ബഷീർ ഉപഹാര സമർപ്പണം നടത്തി. ക്യാപ്റ്റൻ ചാമി അശോക്, എൻ.ടി.മുസ്തഫ, കെ. സിദ്ധീഖ്, പി.വി. ജയരാജൻ, അഷ്‌റഫ് കക്കറത്ത്, ഫിറോസ്ഖാൻ, എ.എം. മുഹമ്മദ്, ഷാനവാസ് ഓണാട്ട്, പി. ദിവാകരൻ, കെ. നിസാർ, ഒ.ഇ. കാസിം, എൻ.സി. സാജിദ് തുടങ്ങിയവർ സംസാരിച്ചു. കണിയാമ്പറ്റ: ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പ്രിൻസിപ്പാൾ സി.കെ. ഹരീഷ് പതാക ഉയർത്തി. അധ്യാപക രക്ഷാകർതൃ സമിതി പ്രസിഡൻറ് വി.പി. യൂസുഫ് അധ്യക്ഷത വഹിച്ചു. ടി.ടി. ജോസഫ്, സ്മിത ശ്രീധരൻ, പി. അബ്ദുർ റഹിമാൻ, എം.പി. കൊച്ചുത്രേസ്യ , എൻ. അബ്ദുൾ ഗഫൂർ, നിഷ വടക്കേടത്ത്, പി. ഉണ്ണികൃഷ്ണൻ, അമൽഡ ജോസഫ് തുടങ്ങിയവർ സംസാരിച്ചു. മുട്ടിൽ: ചേനംകൊല്ലി, കെ.ബി.സി.ടി വായനശാല ആൻഡ് ക്ലബ്ബിൽ വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി. എം. സുമേഷ് പതാക ഉയർത്തി. അയ്യൂബ് മാസ്റ്റർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. പ്രാദേശത്തെ മുതിർന്ന പൗരൻമാരായ സൈതലവി, അബ്ദുറഹ്മാൻ, ആയിഷ മഞ്ഞളുങ്ങൽ, കുഞ്ഞീമ പന്ന്യൻ എന്നിവരെ ആദരിച്ചു. ലൈബ്രറി സെക്രട്ടറി കെ. ഫിനോസ് കമാൽ, സഫ്ത്തർ അലി, സുൽഫിക്കർ അലി, വനിതാ വേദി പ്രസിഡന്റ്‌ മുബഷിറ ഷഫീഖ്, ലൈബ്രേറിയൻ റഷീന നൗഷാദ് എന്നിവർ നേതൃത്വം നൽകി. കൽപറ്റ : കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് വയനാട് ജില്ല യുവജന കേന്ദ്രത്തിൽ ജില്ല കോ -ഓർഡിനേറ്റർ കെ. എം. ഫ്രാൻസിസ് പതാക ഉയർത്തി. യൂത്ത്‌ കോ -ഓർഡിനേറ്റർമാരായ സി. എം. സുമേഷ്, അജിത്ത് വർഗ്ഗീസ്, പി. ഡി. അജീഷ്, ടീം കേരള വൈസ് ക്യാപ്റ്റൻ കെ. ഡി. ആൽബിൻ, പഞ്ചായത്ത്‌ ക്യാപ്റ്റൻമാരായ അസ്ജൽ, ഡേവിഡ്, ക്ലിന്റ് എന്നിവർ സംസാരിച്ചു. കുറുമ്പാല : കുറുമ്പാല ഗവ: ഹൈസ്കൂളിൽ വിമുക്ത ഭടൻ അശോകനെ പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് അംഗം ബുഷറ വൈശ്യൻ ആദരിച്ചു. ഹെഡ്മാസ്റ്റർ അബ്ദുൾ റഷീദ് സ്വാതന്ത്ര്യദിന സന്ദേശം നൽകി. പി.ടി.എ പ്രസിഡന്റ് കെ. മുഹമ്മദ് ഷാഫി, വൈ.പ്രസിഡന്റ് മമ്മൂട്ടി, പി.കെ. സത്യൻ, ഗോപീദാസ് എന്നിവർ സംസാരിച്ചു. പ്ലാസ്റ്റിക് വിരുദ്ധ സന്ദേശവുമായി വിദ്യാർഥികൾ മുട്ടിൽ: നന്മമരം ഗ്ലോബൽ ഫൗണ്ടേഷെന്‍റെ ഭാഗമായി മുട്ടിൽ ഡബ്ല്യു.ഒ.യു.പി സ്​കൂൾ വിദ്യാർഥികൾ പ്ലാസ്റ്റിക് വിരുദ്ധ സന്ദേശവുമായി സ്വാതന്ത്ര്യദിനം ആഘോഷിച്ചു. സ്​കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന വർണാഭമായ സ്വാതന്ത്ര്യദിന ആഘോഷ ചടങ്ങിന് ശേഷം ആയിരത്തിലധികം വിദ്യാർത്ഥികൾ കൊണ്ടു വന്ന തുണി സഞ്ചികൾ ഒരുമിച്ച് ഉയർത്തിയാണ് പ്ലാസ്റ്റിക് വിരുദ്ധ സന്ദേശം കൈമാറിയത്. സ്​കൂൾ ഹെഡ്മിസ്​ട്രസ്​ ബി. പത്മാവതി, സ്​കൂൾ കൺവീനർ എൻ.കെ. മുസ്​തഫ ഹാജി, പി.ടി.എ പ്രസിഡന്‍റ് ലത്തീഫ്, ഭാരവാഹികളായ അഷ്ക്കറലി, റജി, എം. അബ്ദുല്ല മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. പരിസ്​ഥിതി ക്ലബ് കൺവീനർ അമിനുൽ ഇഫ്ഷാൻ, സി. അഷ്റഫ്, മൈമൂന, കെ. അബ്ദുൽ അസീസ്​ തുടങ്ങിയവർ സംബന്ധിച്ചു. TUEWDL9 WMO PLASTIC: പ്ലാസ്റ്റിക് വിരുദ്ധ സന്ദേശവുമായി മുട്ടിൽ ഡബ്ല്യു.ഒ.യു.പി സ്​കൂൾ വിദ്യാർഥികൾ തുണി സഞ്ചികൾ ഉയർത്തികാണിക്കുന്നു ...................................... INDPENDENCE CAPTIONS TUEWDL7 കൽപറ്റയിൽ കോൺഗ്രസിന്‍റെ നേതൃത്വത്തിൽ നടത്തിയ റാലിയിൽനിന്ന് TUEWDL8 സി.പി.എം ജില്ല കമ്മിറ്റി ഓഫിസിൽ ജില്ല സെക്രട്ടറി പി. ഗഗാറിന്‍ ദേശീയ പതാക ഉയർത്തുന്നു TUEWDL10 പനമരം ക്രെസെന്റ് പബ്ലിക് സ്കൂൾ വിദ്യാർഥികൾ ഒരുക്കിയ സ്റ്റുഡന്റസ് ഇന്ത്യ മാപ്പ് TUEWDL11 തരിയോട് ജി.എല്‍.പി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽനിന്ന് TUEWDL12 കല്‍പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന സ്വാതന്ത്യദിനാഘോഷ ചടങ്ങില്‍ മന്ത്രി എ.കെ. ശശീന്ദ്രൻ സല്യൂട്ട് സ്വീകരിക്കുന്നു TUEWDL13 വിദ്യാർഥികൾക്കൊപ്പം ദേശഭക്തി ഗാനം ആലപിക്കുന്ന ജില്ല കലക്ടർ എ. ഗീത TUEWDL14 (MUST)സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് എസ്.ഐ സത്യന്റെ നേതൃത്തിൽ വൈത്തിരി പൊലീസ് നാട്ടുകാർക്കും യാത്രക്കാർക്കും പായസം വിതരണം ചെയ്തപ്പോൾ TUEWDL15 ജില്ല പഞ്ചായത്ത് കാര്യാലയത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര് ദേശീയ പതാക ഉയർത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.