LEAD -100 മീറ്റർ നീളത്തിലാണ് വിണ്ടുകീറിയത് -പുനർനിർമാണത്തിന് ചിലവിട്ടത് രണ്ട് കോടി 41 ലക്ഷം മാനന്തവാടി: നിർമാണത്തിലെ അപാകതെയെ തുടർന്ന് തകർന്ന് വീണ്ടും കെട്ടിയുയർത്തിയ വാളാട് പൊള്ളമ്പാറ പാലത്തിന്റെ സമീപ റോഡിൽ വീണ്ടും വിള്ളൽ. രണ്ടാം വട്ടവും ഉദ്ഘാടനത്തിനൊരുങ്ങുന്ന ഈ പാലത്തിന്‍റെ കോടികൾ ചിലവിട്ട് പുനർനിർമിച്ച സമീപന റോഡ് എതുനിമിഷവും ഇടിഞ്ഞു തകരാവുന്ന അവസ്ഥയിലാണിപ്പോൾ. മുമ്പ് ഇടിഞ്ഞ ഭാഗത്ത് തന്നെ 100 മീറ്റർ നീളത്തിൽ വീണ്ടും വിണ്ടുകീറിയിട്ടുണ്ട്. ദിവസേന ഈ റോഡിലെ വിള്ളലിന്‍റെ നീളവും വീതിയും കൂടിവരികയാണ്. തകർന്ന സമീപന റോഡിൻന്‍റെ പുനർനിർമാണം പൂർണമായും പൂർത്തിയായതിനുശേഷമാണിപ്പോൾ വീണ്ടും വിള്ളൽ. തവിഞ്ഞാൽ - തൊണ്ടർനാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പുതുശ്ശേരി -പൊള്ളമ്പാറ പാലത്തിന്റെ സമീപന റോഡ് 2018 ലെ പ്രളയത്തിലാണ് ഇടിഞ്ഞു തകർന്നത്. 200 മീറ്ററോളം നീളമുള്ള ഒരു ഭാഗത്തെ സമീപന റോഡിന്റെ ഭൂരിഭാഗവും പ്രളയത്തിൽ ഇടിഞ്ഞുതകർന്നിരുന്നു. അരിക് എട്ട് മീറ്റർ ഉയരത്തിൽ കോൺക്രീറ്റ് ചെയ്ത് 12 മീറ്റർ വീതിയിൽ മണ്ണിട്ട് നികത്തിയാണ് പൊള്ളമ്പാറ പാലത്തിന്റെ സമീപന റോഡ് മുമ്പ് നിർമിച്ചിരുന്നത്. എന്നാൽ, ഓവുചാൽ ഇല്ലാത്തതുമൂലം കനത്ത മഴയിൽ വെള്ളം മണ്ണിലേക്ക് ഒലിച്ച് ഇറങ്ങിയതോടെ കോൺക്രീറ്റ് തകരുകയായിരുന്നു. പാലത്തിന്റെ മുഴുവൻ നിർമാണ പ്രവർത്തനങ്ങളും പൂർത്തീകരിച്ച് ഉദ്ഘാടനത്തിനായുള്ള തയ്യാറെടുപ്പ് നടത്തുന്നതിനിടയിലാണ് അന്ന് സമീപന റോഡ് തകർന്നത്. പൊതുമാരാമത്ത് വകുപ്പ് ഏഴ് കോടി 28 ലക്ഷം രൂപ ചെലവഴിച്ചാണ് ഇവിടെ പാലവും സമീപന റോഡും നേരത്തെ യാഥാർഥ്യമാക്കിരുന്നത്. സമീപന റോഡ് തകർന്നതോടെ കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി ഇതുവഴി വാഹനങ്ങൾക്ക് ഓടാൻ കഴിഞ്ഞിരുന്നില്ല. രണ്ട് കോടി 41 ലക്ഷം രൂപയാണ് തകർന്ന സമീപന റോഡ് നന്നാക്കാൻ വീണ്ടും സർക്കാർ അനുവദിച്ചത്. ഈ തുക ഉപയോഗിച്ച് റോഡ് പുനർനിർമിക്കുകയും ചെയ്തു. ഇതിനുശേഷമാണിപ്പോൾ വീണ്ടും വിണ്ടുകീറി തകർച്ചയുടെ വക്കിലെത്തിയിരിക്കുന്നത്. വാളാട് ടൗണിനെ പുതുശ്ശേരിയുമായി ബന്ധിപ്പിക്കുന്ന പാലം കൂടിയാണിത്. പൊള്ളമ്പാറയിലുള്ള ആയുർവേദ ആശുപത്രിയിലേക്ക് ദിനം പ്രതി വാളാട് ഭാഗത്ത് നിന്ന് നിരവധി പേരാണ് ഈ പാലംവഴി എത്തുന്നത്. വാളാട്ടുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്കും ഈ പാലം കടന്നാണ് ആളുകൾ പോകുന്നത്. വാളാട് ഗവ.ഹയർസെക്കൻഡറി സ്കൂൾ, വാളാട് ജയ്ഹിന്ദ് ഗവ.യു.പി സ്കൂൾ, എടത്തന ഗവ. ട്രൈബൽ ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലായി പഠിക്കുന്ന പുതുശ്ശേരി ഭാഗത്തെ വിദ്യാർഥികൾക്കും ഈ വഴി മാത്രമാണ് ആശ്രയം. തൊണ്ടർനാട് പഞ്ചായത്തിലെ പുതുശ്ശേരി, മക്കിയാട്, ആലക്കൽ, വീട്ടീയാമ്പറ്റ, എടമുണ്ട, വെങ്ങലോട്ട്, തവിഞ്ഞാലിലെ വാളാട്, കൂടത്തിൽ, വാളമടക്ക്, കാരച്ചാൽ, ആലാറ്റിൽ എന്നീ പ്രദേശങ്ങളിലുള്ളവർക്കാണ് പാലം കൊണ്ട് ഏറ്റവും കൂടുതൽ പ്രയോജനമുള്ളത്. TUEWDL5 പൊള്ളൻപാറ പാലത്തിന്‍റെ സമീപന റോഡിലെ വിള്ളൽ പഴകിയ പന്നിയിറച്ചി പിടികൂടി മീനങ്ങാടി: മീനങ്ങാടിയിലെ പന്നിസ്റ്റാളിൽ നിന്ന് പൂപ്പല്‍ ബാധിച്ച പന്നിയിറച്ചി പിടികൂടി. ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെ മീനങ്ങാടി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗീതയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് മാര്‍ക്കറ്റ് റോഡിന് സമീപത്തെ പന്നി സ്റ്റാളില്‍ നിന്നും പഴകിയ പന്നിമാംസം കണ്ടെത്തിയത്. 25 കിലോയോളം വരുന്ന മാംസം പൂപ്പല്‍ നിറഞ്ഞ അവസ്ഥയിലാണുണ്ടായിരുന്നത്. സ്റ്റാള്‍ ആരോഗ്യവകുപ്പ് അധികൃതര്‍ പൂട്ടിച്ചു. കണ്ടെടുത്ത മാംസം ആരോഗ്യ വകുപ്പ് പെനോയില്‍ ഒഴിച്ച് നശിപ്പിച്ചു. സ്ഥാപനത്തില്‍ നിന്നും ഹെല്‍ത്ത് കാര്‍ഡോ മീനങ്ങാടി ഗ്രാമപഞ്ചായത്തിന്റെ ലൈസന്‍സോ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും സുല്‍ത്താന്‍ ബത്തേരി നഗരസഭയുടെ ലൈസന്‍സാണ് സ്ഥാപനത്തിലുണ്ടായിരുന്ന ജീവനക്കാരന്‍ കാണിച്ചതെന്നും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗീത പറഞ്ഞു. ............................... വീടിനുള്ളിൽ കുഞ്ഞിന് ജന്മം നൽകിയ നേപ്പാൾ സ്വദേശിനിക്ക് സഹായവുമായി കനിവ് ടീം കൽപറ്റ: സ്വാതന്ത്ര്യദിനത്തിൽ വീട്ടിൽ പ്രസവിച്ച നേപ്പാൾ സ്വദേശിനിക്കും കുഞ്ഞിനും രക്ഷകരായി നഴ്സും കനിവ് 108 ആംബുലൻസ് ജീവനക്കാരും. കൽപറ്റ തെക്കുംതറ കൊല്ലിമാത്തിൽ താമസിക്കുന്ന നേപ്പാൾ സ്വദേശി നവീനിന്റെ ഭാര്യ താര (19) ആണ് വീട്ടിൽ തിങ്കളാഴ്ച വൈകിട്ട് അഞ്ചോടെ പെൺകുഞ്ഞിന് ജന്മം നൽകിയത്. തെക്കുംതറയിലെ ഒരു സ്വാകാര്യ ഫാമിലെ ജീവനക്കാരാണ് നവീനും താരയും. താരക്ക് വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഫാം ഉടമ ഉടൻ വിവരം വെങ്ങപ്പള്ളി കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് സീമയെ അറിയിച്ചു. തുടർന്ന് സീമ കനിവ് 108 ആംബുലൻസിന്റെ സേവനം തേടി. തുടർന്ന് പടിഞ്ഞാറത്തറ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലൻസുമായി ഡ്രൈവർ സി.പി പ്രണവ്, എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ ഹിരൺ എസ്. വിനോദ് എന്നിവർ ഉടൻ സ്ഥലത്തേക്ക് തിരിച്ചു. ഇതിനിടയിൽ ജെ.പി.എച്ച്.എൻ സീമയും സ്ഥലത്തെത്തി. സീമയുടെ പരിശോധയിൽ താരക്ക് പ്രസവവേദനയാണെന്നും ആരോഗ്യനില വഷളാണെന്നും മനസിലാക്കി വീട്ടിൽ തന്നെ പ്രസവം എടുക്കാൻ വേണ്ട സജ്ജീകരണങ്ങളൊരുക്കി. അഞ്ചരയോടെ സീമയുടെ പരിചരണത്തിൽ താര കുഞ്ഞിന് ജന്മം നൽകി. പ്രാഥമിക ശുശ്രൂഷ നൽകിയശേഷം കനിവ് ആംബുലൻസിൽ കൽപറ്റ ജനറൽ ആശുപത്രിയിലെത്തിക്കുകയായിരുന്നു. കൽപറ്റ സർവീസ് സഹകരണ ബാങ്ക് ശതാബ്ദി ആഘോഷ സമാപനം ഇന്ന് കല്‍പറ്റ: ഒരു വര്‍ഷമായി നടക്കുന്ന കല്‍പറ്റ സര്‍വീസ് സഹകരണ ബാങ്ക് ശതാബ്ദി ആഘോഷങ്ങളുടെ സമാപനം ബുധനാഴ്ച നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. 1921ല്‍ പ്രവര്‍ത്തനമാരംഭിച്ച കല്‍പറ്റ സര്‍വീസ് സഹകരണ ബാങ്ക് 100 പ്രവര്‍ത്തന വര്‍ഷങ്ങള്‍ പിന്നിട്ടതിനോടനുബന്ധിച്ചാണ് പരിപാടികൾ നടന്നത്. 2021 ആഗസ്റ്റ് 17ന് സഹകരണവകുപ്പ് മന്ത്രി വി.എന്‍. വാസവനാണ് ശതാബ്ദി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തത്. ടി. സുരേഷ് ചന്ദ്രന്‍ പ്രസിഡന്റായുള്ള ഒമ്പതംഗ ഭരണസമിതിയാണ് നിലവിലുള്ളത്. മുപ്പതിനായിരത്തിലേറെ അംഗങ്ങളുള്ള ബാങ്ക് കഴിഞ്ഞ 46 വര്‍ഷമായി തുടര്‍ച്ചയായി ലാഭത്തില്‍ പ്രവര്‍ത്തിക്കുകയാണ്. ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കര്‍ഷകസംഗമം, നിക്ഷേപകസംഗമം, വ്യാപാരിസംഗമം, വനിതാസംഗമം, യുവജനസംഗമം എന്നിവ സംഘടിപ്പിച്ചു. ശതാബ്ദി ആഘോഷ സമാപന സമ്മേളനം ബാങ്ക് ഓഡിറ്റോറിയത്തില്‍ ബുധനാഴ്ച ഉച്ചക്ക് 2.30ന് സഹകരണ ക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സി.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യുമെന്നും ശതാബ്ദി ആഘോഷങ്ങളുടെ സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. മികച്ച വില നല്‍കിയും ഇടത്തട്ട് ഒഴിവാക്കിയും കാര്‍ഷികോല്‍പ്പന്നങ്ങള്‍ കര്‍ഷകരില്‍ നിന്ന് നേരിട്ട് സ്വീകരിച്ച് വിപണനം നടത്തുന്നതിനായി ഒരുകോടി രൂപ മുതല്‍മുടക്കില്‍ ആരംഭിക്കുന്ന മള്‍ട്ടി സര്‍വീസ് സെന്ററിന്റെ പ്രഖ്യാപനവും നിര്‍മാണ ഉദ്ഘാടനവും കേരള ബാങ്ക് ഡയറക്ടര്‍ പി. ഗഗാറിന്‍ നിര്‍വഹിക്കും. സ്വാഗതസംഘം ചെയര്‍മാന്‍ കേയംതൊടി മുജീബ് അധ്യക്ഷത വഹിക്കും. ടി. സിദ്ദീഖ് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും. ബാങ്കിലെ മുതിര്‍ന്ന അംഗത്തെയും മുതിര്‍ന്ന ഇടപാടുകാരനെയും ആദരിക്കും. വാര്‍ത്ത സമ്മേളനത്തില്‍ കല്‍പറ്റ നഗരസഭ ചെയർമാൻ കെയംതൊടി മുജീബ്, ബാങ്ക് വൈസ് പ്രസിഡന്റ് ഇ.കെ. ബിജുജന്‍, ബാങ്ക് ഡയറക്ടര്‍ പി.പി. അനിത, സെക്രട്ടറി എം.പി. സജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.