എസ്.വൈ.എസ് സ്വാതന്ത്ര്യദിന സമ്മേളനം ഗൂഡല്ലൂരിൽ

ഗൂഡല്ലൂർ: എസ്.വൈ.എസ് നീലഗിരി ജില്ല കമ്മിറ്റി ആഭിമുഖ്യത്തിൽ ആഗസ്റ്റ് 15ന് രാവിലെ 10.30ന് നാടാർ കല്യാണമണ്ഡപത്തിൽ സ്വാതന്ത്ര്യദിന സമ്മേളനവും ടീം ഒലിവ് സംഗമവും നടക്കും. പൊൻജയശീലൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പാടന്തര മർകസ് ജനറൽ മാനേജർ സയ്യിദ് അലി അക്ബർ സഖാഫി അൽ ബുഖാരി എടരിക്കോട് പ്രാർഥന നടത്തും. എസ്.വൈ.എസ് ജില്ല പ്രസിഡൻറ് സി.കെ.കെ. മദനി അധ്യക്ഷത വഹിക്കും. സംസ്ഥാന ഫിനാൻസ് സെക്രട്ടറി മുഹമ്മദ് പറവൂർ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന ഉപാധ്യക്ഷൻ ഡോ. ദേവർഷോല അബ്ദുൽ സലാം മുസ്‌ലിയാർ, കെ.പി. മുഹമ്മദ് ഹാജി, പി. മൊയ്തു മുസ്‍ലിയാർ, സീഫോർത്ത് അബ്ദുറഹ്മാൻ ദാരിമി, സി.കെ.എം. പാടന്തറ, ശാഹിദ് സഖാഫി, മജീദ് ഹാജി ഉപ്പട്ടി, അഡ്വ. കെ.യു. ഷൗക്കത്ത് തുടങ്ങിയവർ പങ്കെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.