ഗൂഡല്ലൂർ: ഗൂഡല്ലൂർ ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിൽ ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശന കൗൺസലിങ് വെള്ളിയാഴ്ച ആരംഭിക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. വിമുക്ത ഭടന്മാരുടെ മക്കൾ, ഭിന്നശേഷിക്കാർ, സംസ്ഥാനതലത്തിൽ കായിക മത്സരത്തിൽ പങ്കെടുത്തവർ ഉൾപ്പെടെയുള്ളവർക്കും മുൻഗണന ലഭിക്കും. ആഗസ്റ്റ് എട്ടിന് മാത്തമാറ്റിക്സ്, ബിഎസ്.സി ഫിസിക്സ്, ബി.എസ്.സി കമ്പ്യൂട്ടർ സയൻസ്, ബി.എസ്.സി ഇൻഫർമേഷൻ ടെക്നോളജി, ബി.എസ്.സി ജ്യോഗ്രഫി, ബി.എസ്.സി മൈക്രോബയോളജി എന്നീ കോഴ്സുകളിലേക്കും പത്താം തീയതി ബി.ബി.എ, ബി.ബി.എ (സിഎ), ബി.കോം, ബികോം(സി.എ),ബികോം(ഐ.ടി), എന്നീ വിഭാഗത്തിലേക്കും പതിനൊന്നാം തീയതി ഇംഗ്ലീഷ് ലിറ്ററേച്ചർ, ബി.എസ് ഡബ്ല്യു എന്നീ വിഭാഗത്തിലേക്കും കൗൺസലിങ് നടക്കും. വിദ്യാർത്ഥികൾ ടി.സി, മാർക്ക് ലിസ്റ്റ്, ജാതി സർട്ടിഫിക്കറ്റ് ആധാർ, ബാങ്ക് അക്കൗണ്ട് തുടങ്ങിയവ ഒറിജിനലും അഞ്ച് കോപ്പികളും അഞ്ച് ഫോട്ടോ സഹിതം പങ്കെടുക്കാം. പ്രവേശനം ലഭിച്ചവർ അന്ന് തന്നെ പ്രവേശന ഫീസ് അടയ്ക്കണം. രണ്ടാംഘട്ട കൗൺസലിങ് ആഗസ്റ്റ് 24,25 തീയതികളിൽ നടക്കുമെന്നും പ്രിൻസിപ്പൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.