ഗൂഡല്ലൂർ: വാതിൽ തകർത്ത് ഉള്ളിൽ കയറിയ ആനയെക്കണ്ട് കൈക്കുഞ്ഞുമായി കുടുംബം ഓടിരക്ഷപ്പെട്ടു. പന്തല്ലൂരിനടുത്തുള്ള നീർമട്ടം പ്രദേശത്ത് താമസിക്കുന്ന കന്ദസാമി (67), ഭാര്യ ഭൂപതി, മകൾ തിരുചെൽവി, മരുമകൻ അമർനാഥ്, ഏഴുമാസം പ്രായമായ കുഞ്ഞ് ദീപ എന്നിവരോടൊപ്പം ഉറങ്ങുകയായിരുന്നു. തിങ്കളാഴ്ച പുലർച്ച ഒന്നോടെ പ്രദേശത്തെത്തിയ ഒറ്റയാൻ വീടിന്റെ വാതിൽ തകർത്ത് അകത്തുകയറി. ഇവിടെ സൂക്ഷിച്ച ഗോതമ്പ് രുചിച്ചുനോക്കുന്നത് കണ്ട് കന്ദസാമി അലറി. ഉടൻ വീടിന്റെ അകത്തെ മുറിയിലുണ്ടായിരുന്ന അമർനാഥ് ഭാര്യാപിതാവിനെ വലിച്ചിഴച്ച് മുറിയിലേക്ക് കയറ്റി കുടുംബത്തോടൊപ്പം പിറകുവശത്തുകൂടി ഓടിരക്ഷപ്പെട്ടു. വീട് വാസയോഗ്യമല്ലാതാക്കുകയും മറ്റു വസ്തുക്കളും സാധനങ്ങളും തിന്നുനശിപ്പിക്കുകയും ചെയ്തു. വീട്ടിലേക്ക് കയറിയ ആനയിൽനിന്ന് കുടുംബം രക്ഷപ്പെട്ട സംഭവം പ്രദേശത്ത് ഭീതിയും നടുക്കവുമാണ് സൃഷ്ടിച്ചിരിക്കുന്നത്. GDR HOUSE: ഒറ്റയാൻ തകർത്ത പന്തല്ലൂർ നീർമട്ടം കന്ദസ്വാമിയുടെ വീട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.