മാനന്തവാടി: ബ്ലോക്ക് പഞ്ചായത്ത് 2021-22 ജനകീയാസൂത്രണ പദ്ധതിയിലുൾപ്പെടുത്തി ഘടക സ്ഥാപനങ്ങൾക്ക് കമ്പ്യൂട്ടറുകൾ വിതരണം ചെയ്തു. പേര്യ, പൊരുന്നന്നൂർ, നല്ലൂർനാട് സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, എൽ.എസ്.ജി.ഡി എക്സിക്യൂട്ടിവ് എൻജിനീയറുടെ ഓഫിസ് എന്നിവിടങ്ങളിലേക്കാണ് അഞ്ചു ലക്ഷം രൂപ ചെലവഴിച്ച് കമ്പ്യൂട്ടറുകൾ വാങ്ങിനൽകിയത്. വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ജസ്റ്റിൻ ബേബി നിർവഹിച്ചു. വൈസ് പ്രസിഡന്‍റ് എ.കെ. ജയഭാരതി അധ്യക്ഷത വഹിച്ചു. കെ.വി. വിജോൾ, പി. കല്യാണി, ജോയ്സി ഷാജു, പി. ചന്ദ്രൻ, വി. ബാലൻ, സൽമ മോയിൻ, ബി.എം. വിമല, പി.കെ. അമീൻ, അബ്ദുൽ അസീസ്, രമ്യ താരേഷ്, ഇന്ദിര പ്രേമചന്ദ്രൻ, ഡോ. നീതു ചന്ദ്രൻ, ഡോ. രാഹുൽ, ദ്വരൈസ്വാമി, എം.കെ. ജയൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.