ഉപജില്ല പ്രവേശനോത്സവം ജൂൺ ഒന്നിന്

മാനന്തവാടി: വിവിധ പരിപാടികളോടെ തലപ്പുഴ ഗവ. യു.പി സ്കൂളിൽ നടക്കും. പരിപാടിയുടെ വിജയത്തിനായി സ്വാഗതസംഘം രൂപവത്കരിച്ചു. പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ കെ. കമറുന്നിസ ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ പി.എസ്. മുരുകേശൻ അധ്യക്ഷത വഹിച്ചു. മാനന്തവാടി ഉപജില്ല വിദ്യാഭ്യാസ ഓഫിസർ എം.എം. ഗണേഷ് പരിപാടികൾ വിശദീകരിച്ചു. ജില്ല പഞ്ചായത്ത് മെംബർ മീനാക്ഷിരാമൻ, ബ്ലോക്ക് പഞ്ചായത്ത് മെംബർ അസീസ് വാളാട്, ബി.പി.സി കെ. അനൂപ് എന്നിവർ സംസാരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം. ഇബ്രാഹിം, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ലൈജി തോമസ്, എം.ജി. ബിജു, മനോഷ് ലാൽ, പി.ടി.എ പ്രസിഡന്റ് പി.വി. സിനു, ജെ. വിജയകുമാർ, കെ.വി. സനൽകുമാർ, ഹെഡ്മാസ്റ്റർ കെ.ജി. ജോൺസൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.