'സ്കൂൾ അടച്ചുപൂട്ടരുത്'

മാനന്തവാടി: തവിഞ്ഞാൽ പഞ്ചായത്തിലെ തവിഞ്ഞാൽ 44 എസ്റ്റേറ്റിൽ സ്ഥിതി ചെയ്യുന്ന ആൾട്ടർനേറ്റിവ് സ്കൂൾ പൂട്ടാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് സ്കൂൾ സംരക്ഷണ സമിതി വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. 1941ൽ സ്ഥാപിതമായ എസ്റ്റേറ്റ് സ്കൂൾ 2010ൽ ആൾട്ടർനേറ്റ് (എം.ജി.എൽ.സി) സ്കൂളായി സർക്കാർ ഏറ്റെടുത്തിരുന്നു. ആദിവാസികളുടെയും തോട്ടം തൊഴിലാളികളുടെയും മക്കളാണ് സ്കൂളിൽ പഠിക്കുന്നത്. നൂറിലധികം വിദ്യാർഥികൾ പഠനം നടത്തിയിരുന്ന സ്കൂളിൽ നിലവിൽ 49 വിദ്യാർഥികളാണുള്ളത്. സ്കൂൾ പൂട്ടിയാൽ രണ്ടു കിലോമീറ്റർ അകലെയുള്ള ഗവ. സ്കൂളിനെ ആശ്രയിക്കേണ്ടിവരും. സ്കൂൾ നിലനിർത്തുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു. വാർത്തസമ്മേളനത്തിൽ കെ. ഷബിത, പി. സക്കീർ ഹുസൈൻ, എം. സുബ്രഹ്മണ്യൻ, കെ. ഉസ്മാൻ എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.