തിരുനെൽവേലി ജങ്ഷനിൽ യാർഡ് പുനർനിർമാണം; ട്രെയിനുകൾ റദ്ദാക്കി

തിരുവനന്തപുരം: തിരുനെൽവേലി ജങ്ഷനിൽ യാർഡ് പുനർനിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ട്രെയിൻ സർവിസുകൾ റദ്ദാക്കി. റദ്ദാക്കിയ ട്രെയിനുകൾ:

  • 26, 27, 28, 29 തീയതികളിൽ വൈകീട്ട് 6.25ന് കന്യാകുമാരിയിൽനിന്ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 56707 കന്യാകുമാരി - തിരുനെൽവേലി പാസഞ്ചർ പൂർണമായി റദ്ദാക്കി.
  • 26, 27, 28, 29, 30 തീയതികളിൽ തിരുനെൽവേലി ജങ്ഷനിൽനിന്ന് രാവിലെ 7.05 ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 56708 തിരുനെൽവേലി - കന്യാകുമാരി പാസഞ്ചർ പൂർണമായി റദ്ദാക്കി.
  •  26, 27, 28, 29 തീയതികളിൽ രാത്രി 11.15 ന് മധുര ജങ്ഷനിൽനിന്ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 16729 മധുര-പുനലൂർ ഡെയ്‌ലി എക്സ്പ്രസ് പൂർണമായി റദ്ദാക്കി.
  • 27, 28, 29, 30 തീയതികളിൽ വൈകീട്ട് 5.15ന് പുനലൂരിൽനിന്ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 16730 പുനലൂർ-മധുര ഡെയ്‌ലി എക്സ്പ്രസ് പൂർണമായി റദ്ദാക്കി.
  •  27, 28, 29, 30 തീയതികളിൽ രാവിലെ 6.25ന് നാഗർകോവിൽ ജങ്ഷനിൽനിന്ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 56102 നാഗർകോവിൽ-കൊല്ലം ഡെയ്ലി പാസഞ്ചർ പൂർണമായി റദ്ദാക്കി.
  • 27, 28, 29, 30 തീയതികളിൽ കൊല്ലം ജങ്ഷനിൽനിന്ന് വൈകീട്ട് 3.35ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 56101 കൊല്ലം - നാഗർകോവിൽ ഡെയ്‌ലി പാസഞ്ചർ നമ്പർ പൂർണമായി റദ്ദാക്കി.
  • 27, 29 തീയതികളിൽ രാത്രി 8.50ന് രാമേശ്വരത്തുനിന്ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 22621 രാമേശ്വരം - കന്യാകുമാരി സൂപ്പർഫാസ്റ്റ് പൂർണമായി റദ്ദാക്കി.
  •  28, 30 തീയതികളിൽ രാത്രി 11ന് കന്യാകുമാരിയിൽനിന്ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 22622 കന്യാകുമാരി - രാമേശ്വരം സൂപ്പർഫാസ്റ്റ് പൂർണമായി റദ്ദാക്കി.
  • ജൂലൈ ഒന്നിന് രാവിലെ എട്ടിന് കോയമ്പത്തൂർ ജങ്ഷനിൽനിന്ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 16322 കോയമ്പത്തൂർ - നാഗർകോവിൽ ഡെയ്‌ലി എക്‌സ്പ്രസ് പൂർണമായി റദ്ദാക്കി.
  • 30 ന് രാവിലെ എട്ടിന് നാഗർകോവിൽ ജങ്ഷനിൽനിന്ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 16321 നാഗർകോവിൽ - കോയമ്പത്തൂർ ഡെയ്‌ലി എക്സ്പ്രസ് പൂർണമായി റദ്ദാക്കി.
Tags:    
News Summary - Yard reconstruction at Tirunelveli Junction; trains cancelled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.