എട്ട് വയസ്സുകാരിയെ ഉപദ്രവിച്ച വയോധികനെ കുത്തിപ്പരിക്കേൽപ്പിച്ച് കുട്ടിയുടെ കുടുംബം
ശ്രീകാര്യം: എട്ടു വയസ്സുകാരിയെ ഉപദ്രവിക്കാൻ ശ്രമിച്ച 75കാരനെ വീട്ടിൽ കയറി കുത്തി പരിക്കേൽപിച്ച് കുട്ടിയുടെ കുടുംബം. ഗുരുതരപരിക്കറ്റ 75കാരൻ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. വ്യാഴാഴ്ച് രാത്രി 12ന് ശ്രീകാര്യം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. അയൽവാസി തന്നെ ഉപദ്രവിക്കാൻ ശ്രമിച്ചത് കുട്ടി അമ്മയോട് പറയുകയായിരുന്നു. തുടർന്ന് ഇത് ചോദിക്കാൻ കുട്ടിയുടെ കുടുംബം അയൽവാസിയുടെ വീട്ടിലെത്തി. വാക്കുതർക്കം മർദനത്തിലും ഒടുവിൽ കത്തി എടുത്ത് കുത്തുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. എട്ടു വയസ്സുകാരിയുടെ മാതാവും മാതൃസഹോദരനും സഹോദരന്റെ സുഹൃത്തും ചേർന്നാണ് ഇയാളെ ആക്രമിച്ചത്. സംഭവത്തിന് ശേഷം മൂവരും ശ്രീകാര്യം സ്റ്റേഷനിൽ എത്തി വിവരം പറയുകയായിരുന്നു. പോലീസ് എത്തിയാണ് വയോധികനെ ആശുപത്രിയിലേക്ക് മാറ്റിയത്. കുട്ടിക്കെതിരെയുള്ള അതിക്രമത്തിൽ വയോധികനെതിരെ പോക്സോ കേസും, വയോധികനെ കുത്തിപ്പരിക്കേൽപ്പിച്ചതിന് കുട്ടിയുടെ അമ്മയുടെയും, മാതൃ സഹോദരന്റെയും സുഹൃത്തിനെതിരെയും കൊലപാതക ശ്രമത്തിന് കേസും രജിസ്റ്റർ ചെയ്തു. അറസ്റ്റ് രേഖപ്പെടുത്തിയ മൂന്ന് പേരെയും കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.