60 അസിസ്റ്റന്റ് പ്രഫസർ ഒഴിവുകൾ; പരാതികൾ പെരുകുമ്പോഴും മെഡിക്കൽ കോളജിൽ ഡോക്ടർമാർക്ക്​ ക്ഷാമം

തി​രു​വ​ന​ന്ത​പു​രം: ചി​കി​ത്സ​പി​ഴ​വ​ട​ക്കം രോ​ഗി​ക​ളു​ടെ പ​രാ​തി​ക​ൾ​ക്ക്​ കു​റ​വി​ല്ലാ​ത്ത തി​രു​വ​ന​ന്ത​പു​രം സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി അ​സി.​പ്ര​ഫ​സ​ർ ത​സ്തി​ക​യി​ൽ നി​ല​നി​ൽ​ക്കു​ന്ന​ത്​ 60ഓ​ളം ഒ​ഴി​വു​ക​ൾ. രോ​ഗി​ക​ൾ​ക്ക്​ ആ​നു​പാ​തി​ക​മാ​യി ഡോ​ക്ട​ർ​മാ​രെ നി​യ​മി​ക്കു​മെ​ന്ന്​ പ​ല​കാ​ല​ങ്ങ​ളി​ലും ആ​രോ​ഗ്യ​വ​കു​പ്പ്​ വാ​ഗ്ദാ​ന​ങ്ങ​ൾ ന​ൽ​കി​യി​ട്ടു​ണ്ടെ​ങ്കി​ലും ഇ​പ്പോ​ഴും സ്ഥി​തി പ​ഴ​യ​പ​ടി​ത​ന്നെ. 2026 ആ​ഗ​സ്റ്റ് 31ന്​ ​ശേ​ഖ​രി​ച്ച ഒ​ഴി​വു​ക​ൾ സം​ബ​ന്ധി​ച്ച ക​ണ​ക്കി​ലാ​ണ്​ ഇ​ക്കാ​ര്യം വ്യ​ക്​​ത​മാ​ക്കു​ന്ന​ത്.​

ഡെ​ർ​മ​റ്റോ​ള​ജി വി​ഭാ​ഗ​ത്തി​ൽ അം​ഗീ​കൃ​ത ത​സ്തി​ക​യാ​യ എ​ട്ടി​ൽ നാ​ല്​ ഒ​ഴി​വ്​​ നി​ല​വി​ലു​ണ്ട്. ഗൈ​ന​ക്കോ​ള​ജി​യി​ലും 25 അം​ഗീ​കൃ​ത ത​സ്തി​ക​യി​ൽ നാ​ല്​ ഒ​ഴി​വ്​ ഇ​വി​ടെ​യും നി​ല​വി​ലു​ണ്ട്. ജ​ന​റ​ൽ സ​ർ​ജ​റി​യി​ൽ 23 ത​സ്തി​ക​യി​ൽ മൂ​ന്ന്​ ഒ​ഴി​വു​ണ്ട്. അ​നാ​ട്ട​മി​യി​ൽ 12 അം​ഗീ​കൃ​ത ത​സ്തി​ക​യി​ൽ മൂ​ന്ന്​ ഒ​ഴി​വ്​ ഇ​പ്പോ​ഴും നി​ല നി​ൽ​ക്കു​ന്നു. ഓ​ർ​ത്തോ​പീ​ഡി​ക്സി​ൽ 18 അം​ഗീ​കൃ​ത ത​സ്തി​ക​യി​ൽ മൂ​ന്ന്​ ഒ​ഴി​വു​ണ്ട്. അ​നാ​ട്ട​മി​യി​ൽ 12 ത​സ്തി​ക​യി​ൽ മൂ​ന്ന്​ ഒ​ഴി​വ്​ ഇ​വി​ടെ​യും നി​ല​നി​ൽ​ക്കു​ന്നു. ഫോ​റ​ൻ​സി​ക്​ മെ​ഡി​സി​നി​ൽ 11 അം​ഗീ​കൃ​ത ത​സ്തി​ക ഉ​ള്ള​തി​ൽ നാ​ല്​ ഒ​ഴി​വ്​ ഇ​പ്പോ​ഴു​മു​ണ്ട്. പ്ര​ധാ​ന വി​ഭാ​ഗ​ങ്ങ​ളി​ലൊ​ന്നാ​യ കാ​ർ​ഡി​യോ വാ​സ്കു​ല​ർ സ​ർ​ജ​റി വി​ഭാ​ഗ​ത്തി​ൽ ഏ​ഴ്​ അം​ഗീ​കൃ​ത ത​സ്തി​ക​യി​ൽ നാ​ല്​ ഒ​ഴി​വ്​ ഇ​​പ്പോ​ഴു​ണ്ട്.

ഇ​ൻ​ഫെ​ക്ഷ്യ​സ് ഡി​സീ​സ​സ് ര​ണ്ട്, ജ​ന​റ​ൽ മെ​ഡി​സി​ൻ ആ​ൻ​ഡ് ഹെ​മ​റ്റോ​ള​ജി ഒ​ന്ന്, ന്യൂ​ക്ലി​യ​ർ മെ​ഡി​സി​ൻ ഒ​ന്ന്, ഒ​ഫ്താ​ൽ​മോ​ള​ജി ഒ​ന്ന്​ എ​ന്നി​ങ്ങ​നെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ൽ ഒ​ഴി​വു​ക​ൾ ധാ​ള​മാ​യി അ​വ​ശേ​ഷി​ക്കു​ക​യാ​ണ്. പാ​ത്തോ​ള​ജി, ഫാ​ർ​മ​ക്കോ​ള​ജി, ഫി​സി​യോ​ള​ജി, കാ​ർ​ഡി​യോ​ള​ജി, ജെ​നി​റ്റോ യൂ​റി​ന​റി സ​ർ​ജ​റി (യൂ​റോ​ള​ജി), മെ​ഡി​ക്ക​ൽ ഗ്യാ​സ്ട്രോ എ​ൻ​റ​റോ​ള​ജി, നെ​ഫ്രോ​ള​ജി തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളി​ലും ഒ​ഴി​വു​ക​ളു​ണ്ട്. പീ​ഡി​യാ​ട്രി​ക് ന്യൂ​റോ​ള​ജി, പീ​ഡി​യാ​ട്രി​ക് നെ​ഫ്രോ​ള​ജി, പീ​ഡി​യാ​ട്രി​ക് ഗ്യാ​സ്ട്രോ എ​ൻ​റ​റോ​ള​ജി, പ്ലാ​സ്റ്റി​ക് സ​ർ​ജ​റി, ഇ​ന്റ​ർ​വെ​ൻ​ഷ​ണ​ൽ റേ​ഡി​യോ​ള​ജി, റീ​പ്രൊ​ഡ​ക്ടീ​വ് മെ​ഡി​സി​ൻ, സൈ​റ്റോ​പാ​ത്തോ​ള​ജി, കാ​ർ​ഡി​യാ​ക് അ​ന​സ്തീ​ഷ്യ തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളി​ലും ഒ​ഴി​വു​ക​ൾ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഇ​തി​നു പു​റ​മെ പ്രൊ​ഫ​സ​ർ ത​സ്തി​ക​യി​ൽ മൂ​ന്ന് ഒ​ഴി​വു​ക​ളും അ​സോ​സി​യ​റ്റ് പ്ര​ഫ​സ​ർ ത​സ്തി​ക​യി​ൽ 10 ഒ​ഴി​വു​ക​ളും നി​ല​വി​ലു​ണ്ട്. പ്ര​ഫ​സ​ർ വി​ഭാ​ഗ​ത്തി​ൽ എ​ൻ​ഡോ​ക്രൈ​നോ​ള​ജി ഉ​ൾ​പ്പെ​ടെ വി​ഭാ​ഗ​ങ്ങ​ളി​ലും ഒ​ഴി​വു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. വി​വി​ധ സ്പെ​ഷാ​ലി​റ്റി വി​ഭാ​ഗ​ങ്ങ​ളി​ലും ഡോ​ക്ട​ർ​മാ​രു​ടെ ഒ​ഴി​വു​ക​ളു​ണ്ടെ​ന്നും ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

രാ​ജു​വാ​ഴ​ക്കാ​ല​ക്ക്​ ല​ഭി​ച്ച വി​വ​രാ​വ​കാ​ശ മ​റു​പ​ടി​യി​ലാ​ണ്​ മെ​ഡി​ക്ക​ൽ​കോ​ള​ജി​ലെ ഒ​ഴി​വു​ക​ൾ സം​ബ​ന്ധി​ച്ച ക​ണ​ക്ക്​ അ​ധി​കൃ​ത​ർ ന​ൽ​കി​യ​ത്.

Tags:    
News Summary - Shortage of doctors in medical colleges despite increasing complaints

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.