വിമൻ ജസ്റ്റിസ് മൂവ്മെന്റ് പൂന്തുറ എസ്.എം ലോക്കിൽ സംഘടിപ്പിച്ച സംവാദ തെരുവിൽ തീരദേശ ഭൂസംരക്ഷണ സമിതി ചെയർപേഴ്സൺ മാഗ്ലിൻ ഫിലോമിന സംസാരിക്കുന്നു
വനിതാ ദിനത്തിന്റെ ഭാഗമായി ‘ജാതി വിവേചനവും സ്ത്രീപക്ഷ കേരളവും’ എന്ന തലക്കെട്ടിൽ വിമൻ ജസ്റ്റിസ് മൂവ്മെന്റ് പൂന്തുറ എസ്.എം ലോക്കിൽ സംവാദ തെരുവ് സംഘടിപ്പിച്ചു. വിമൻ ജസ്റ്റിസ് ജില്ലാ പ്രസിഡന്റും സംസ്ഥാന സമിതി അംഗവുമായ രഞ്ജിത ജയരാജ് പരിപാടി ഉദ്ഘാടനം ചെയ്തു.
തീരദേശ ഭൂസംരക്ഷണ സമിതി ചെയർപേഴ്സൺ മാഗ്ലിൻ ഫിലോമിന മുഖ്യാതിഥിയായിരുന്നു. വിമൻ ജസ്റ്റിസ് ജില്ലാ സെക്രട്ടറി അമീന അധ്യക്ഷതവഹിച്ചു. ജില്ലാ സമിതി അംഗം സുമീറ ആദിൽ, വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി ഷാഹിദ ഹാറൂൺ എന്നിവർ സംസാരിച്ചു. ജില്ലാ സമിതി അംഗം സുലൈഖ ഹഖ് സ്വാഗതവും ജനറൽ സെക്രട്ടറി ഷംല നന്ദിയും പറഞ്ഞു. കുട്ടികളുടെ കലാപരിപാടികളും സംഘടിപ്പിച്ചു.
മാർച്ച് 8 വരെ സംസ്ഥാനത്ത് നൂറോളം കേന്ദ്രങ്ങളിൽ സംവാദ തെരുവ് സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.