പള്ളിക്കൽ: മകളെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും കാമുകനും രണ്ടുവർഷത്തിനുശേഷം പൊലീസ് പിടിയിൽ. മടവൂർ മൻസൂർ മനസിലിൽ ഷംന (28), അടയമൺ തൊളിക്കുഴി കൊച്ചുവിള വീട്ടിൽ നിസാം (35) എന്നിവരെയാണ് പള്ളിക്കൽ പൊലീസ് കസ്റ്റഡിയിലെടുത്തത്.
2019 മേയ് 12ന് നാടുവിട്ട ഇവർ കോയമ്പത്തൂരിലും തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിലും താമസിക്കുകയായിരുന്നു. ഒരുവർഷത്തിനുശേഷം പാലക്കാട് ഒറ്റപ്പാലം പാലപ്പുറത്ത് വാടക വീട്ടിലേക്ക് മാറി. ഒറ്റപ്പാലം പൊലീസിെൻറ സഹായത്തോടെ പള്ളിക്കൽ സി. ഐ പി. ശ്രീജിത്തിെൻറ നേതൃത്വത്തിൽ എസ്.ഐ സഹിൽ, എ.എസ്.ഐ അനിൽകുമാർ, സി.പി.ഒമാരായ സന്തോഷ്, അനു മോഹൻ എന്നിവരടങ്ങുന്ന സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇന്ന് കോടതിയിൽ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.