പോത്തൻകോട്: ഗ്രാമപഞ്ചായത്തിലെ വേങ്ങോട് വാർഡിലെ വനിതകളുടെ കൃഷിക്കൂട്ടത്തിലേക്ക് കാട്ടുപന്നിയുടെ ആക്രമണം. ചൊവ്വാഴ്ച രാവിലെ പത്തോടുകൂടി വേങ്ങോട് ചേനവിളയിലാണ് കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്. വേങ്ങോട് രഞ്ജിത്ത് ഭവനിൽ ജയകുമാരി (58), വേങ്ങോട് സ്വദേശിനികളായ അനിതകുമാരി, വിമലകുമാരി എന്നിവർക്കാണ് പരിക്കേറ്റത്. ജയകുമാരിയുടെ പരിക്ക് ഗുരുതരമായതിനാൽ ആറ്റിങ്ങൽ വലിയകുന്ന് ആശുപത്രിയിൽ ചികിത്സ തേടി.
വേങ്ങോട് വാർഡിലെ അഞ്ച് കൃഷിക്കൂട്ടങ്ങൾ ഉൾപ്പെടുന്ന 50 വനിതകൾ ചേർന്ന് തരിശായി കിടക്കുന്ന ഭൂമി കണ്ടെത്തുകയും കൃഷി ചെയ്യുന്നതിനുമാണ് പദ്ധതിയിട്ടത്. വേങ്ങോട് ചേനവിള സ്വദേശിനിയുടെ വസ്തുവിൽ നിൽക്കുമ്പോഴാണ് കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്.
വേങ്ങോട് പ്രദേശത്ത് പകൽ സമയങ്ങളിൽ കാട്ടുപന്നികളെ കാണാമെന്നും ഇവയുടെ ആക്രമണം ഉണ്ടാകുന്നുണ്ടെന്നും നാട്ടുകാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.