തിരുവനന്തപുരം: ഇല്ലാത്ത ഒഴിവുകൾ റിപ്പോർട്ട് ചെയ്ത് ജലഅതോറിറ്റിയിൽ നാല് അസി. എൻജിനീയർ തസ്തികയിൽ നിയമനം നടത്തിയ സംഭവത്തിൽ നടന്നത് ആസൂത്രിത ഗൂഢാലോചന. ഉദ്യോഗസ്ഥരിൽ ഒരു വിഭാഗമെടുക്കുന്ന തീരുമാനങ്ങൾ അതേപടി അംഗീകരിച്ച് മുന്നോട്ടുപോകുന്ന രീതിയാണ് നിലവിൽ. വിവാദമായ നിയമന ക്രമമേക്കടും ഉദ്യോഗസ്ഥ ലോബിയുടെ താൽപര്യപ്രകാരാമായിരുന്നുവെന്നാണ് വ്യക്തമാവുന്നത്.
ഇല്ലാത്ത നാല് ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്ത് നിയമനം നടത്തിയത് പുറത്തായതോടെ ഭരണപക്ഷ യൂനിയനുകളടക്കം സമ്മർദത്തിലാണ്. സംഭവത്തിൽ മൂന്ന് മുൻ ചീഫ് എൻജിനീയർമാരുൾപ്പെടെ വിരമിച്ച ആറു പേർക്കും സർവീസിലുള്ള മൂന്നു പേർക്കുമെതിരെ നടപടിക്കു ശുപാർശ ചെയ്ത് ഭരണപരിഷ്കാര വകുപ്പ് റിപ്പോർട്ട് നൽകിയിരിക്കുകയാണ്. 2020 ജൂൺ 19 ന് അവസാനിച്ച അസി.
എൻജിനീയർ റാങ്ക് ലിസ്റ്റിൽനിന്ന് കാലാവധി അവസാനിച്ച ദിവസം പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്ത ആറ് ഒഴിവിൽ നാലെണ്ണം അവധിയിലുള്ള ഉദ്യോഗസ്ഥരുടേതായിരുന്നു. ക്ലർക്ക് തയാറാക്കിയ ഫയൽ പരിശോധിക്കാതെ അംഗീകരിച്ചു. ഇത് ‘ആരെയോ അഡ്വൈസ് ലിസ്റ്റിൽ ഉൾപ്പെടുത്താൻ നിലവിലില്ലാത്ത നാല് ഒഴിവുകൾ പി.എസ്.സിക്കു റിപ്പോർട്ട് ചെയ്തതാണ്’ എന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. നിയമനം വഴി ജലഅതോറിറ്റിക്കു നഷ്ടമായ തുക ഉത്തരവാദികളായ എല്ലാ ഉദ്യോഗസ്ഥരിൽനിന്ന് തുല്യമായി ഈടാക്കണമെന്നും നിലവിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ ജലഅതോറിറ്റി ആസ്ഥാനത്തുനിന്നു സ്ഥലംമാറ്റണമെന്നും ശിപാർശയിലുണ്ട്.
അതോറിറ്റിയിൽ പ്രധാന തീരുമാനങ്ങളെടുക്കേണ്ട ഡയറക്ടർ ബോർഡിനെ നോക്കുകുത്തിയാക്കിയാണ് ഉദ്യോഗസ്തലത്തിൽ തീരുമാനങ്ങളുണ്ടാവുന്നത്. യാഥാസമയം ബോർഡ് യോഗം വിളിക്കുന്നതിലും മാനേജ്മെന്റ് താൽപര്യംകാട്ടുന്നില്ല. നാലും അഞ്ചും മാസങ്ങളുടെ ഇടവേള ബോർഡ് യോഗങ്ങൾ തമ്മിലുണ്ട്. സുപ്രധാന തീരുമാനങ്ങൾ പലതും ജല അതോറിറ്റി മാനേജ്മെന്റ് കൈാക്കൊള്ളുന്നത് ഡയറക്ടർ ബോർഡിലുള്ളവർ ലപ്പോഴും അറിയാറുമില്ല.
നിലവിൽ പത്ത് പേരടങ്ങുന്നതാണ് ഡയറക്ടർ ബോർഡ്. ഇതിൽ നാലു പേർ പൊതുരംഗത്ത് പ്രവർത്തിക്കുന്നവരും സർക്കാർ നോമിനികളുമാണ്. ജലവിഭവവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയും ജല അതോറിറ്റി എം.ഡിയുമടക്കം മറ്റുള്ള ആറുപേർ സർക്കാർ ഉദ്യോഗസ്ഥരും. അക്കൗണ്ട്സ് മെമ്പർ എന്ന സുപ്രധാന തസ്തികകൂടി ഉൾപ്പെട്ടതായിരുന്നു ഡയറക്ടർ ബോർഡെങ്കിലും ഈ തസ്തിക വർഷങ്ങളായി ഒഴിഞ്ഞുകിടക്കുകയാണ്. ഉദ്യോഗസ്ഥ തലത്തിൽ തീരുമാനങ്ങളെടുത്തശേഷം അതിന്റെ സാധൂകരണമാണ് ഏറെക്കഴിഞ്ഞ് ബോർഡ് യോഗത്തിൽ അജണ്ടയായി എത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.