വെഞ്ഞാറമൂട്ടില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍
അറസ്റ്റിലായ അന്‍സര്‍, അജിത്, ഷജിത് എന്നിവരുമായി പൊലീസിെൻറ തെളിവെടുപ്പ്
വെഞ്ഞാറമൂട് ഇരട്ടക്കൊല; പ്രതികളുമായി പൊലീസിെൻറ തെളിവെടുപ്പ്
വെഞ്ഞാറമൂട്: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ ഹഖ് മുഹമ്മദിനെയും മിഥിലാജിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളുമായി പൊലീസിെൻറ തെളിവെടുപ്പ് തുടരുന്നു.
ശനിയാഴ്ച രാവിലെ ഏേഴാടെ കേസിലെ പ്രതികളായ ഷജിത്, അജിത്, അന്‍സര്‍, നജീബ് എന്നിവരുമായി തെളിവെടുപ്പിനെത്തിയ പൊലീസ് സംഭവദിവസം പ്രതികള്‍ ഒരുമിച്ചിരുന്ന് മദ്യപിച്ച മുത്തിക്കാവിലുള്ള സ്വകാര്യവ്യക്തിയുടെ റബര്‍ തോട്ടം, കൊലപാതകത്തിനുശേഷം കേസിലെ മുഖ്യപ്രതികള്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടറിെൻറ പെട്രോള്‍ തീര്‍ന്നുവെന്ന് പറയപ്പെടുന്ന മാങ്കുഴി, തുടര്‍ന്ന് പെട്രോള്‍ വാങ്ങാനെത്തിയ മാമൂടുള്ള രമേശന് എന്നയാളുടെ കട എന്നിവിടങ്ങളിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്.
ആറ്റിങ്ങള്‍ ഡിവൈ.എസ്.പി എസ്.വൈ. സുരേഷ്, വെഞ്ഞാറമൂട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി.കെ. വിജയരാഘവന് എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.