ചികിത്സയിൽ കഴിയുന്ന അഭിനവ്

പന്നിക്കെണിയിൽ കുടുങ്ങി; വിദ്യാർഥിയുടെ കാൽവിരൽ അറ്റു

വെഞ്ഞാറമൂട്: പന്നിക്ക് വെച്ച കെണിയിൽ കുടുങ്ങി ഒമ്പതാം ക്ലാസുകാരന്‍റെ രണ്ട് കാൽ വിരലുകൾ അറ്റുപോയി. പ്ലാവോട് ബി.ആർ. ഭവനിൽ ബിജുവിന്‍റെ മകൻ അഭിനവിന്‍റെ വിരലാണ് അറ്റത്. കാരേറ്റ് ദേവസ്വം ബോർഡ് സ്കൂളിലെ വിദ്യാർഥിയാണ്. മുത്തശ്ശനോടും മുത്തശ്ശിയൊടുമൊപ്പം താമസിക്കുന്ന അഭിനവ് കഴിഞ്ഞ ദിവസം സ്കൂളിൽ ക്ലാസില്ലാത്തതിനാൽ കൂട്ടുകാരുമൊത്ത് കളിക്കാൻ പോകുന്നതിനിടെ സമീപത്തെ പുരയിടത്തിൽ കെട്ടിയ ഇരുമ്പ് കുടുക്കിൽ കാൽ അകപ്പെട്ടു. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Tags:    
News Summary - Student's toe amputated after being caught in pig trap

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.