അലിയും റഫീഖും
Posted On
date_range Updated On
date_range ബിയർകുപ്പികൊണ്ട് യുവാവിനെ തലക്കടിച്ച രണ്ടുപേർ അറസ്റ്റിൽ
വർക്കല: വാഹനം തടഞ്ഞുനിർത്തി യുവാവിനെ ബിയർ കുപ്പികൊണ്ട് തലക്കടിച്ച് പരിക്കേൽപിച്ച കേസിൽ രണ്ടുപേർ വർക്കല പൊലീസിന്റെ പിടിയിലായി. താഴെവെട്ടൂർ കനാൽ പുറമ്പോക്കിൽ നത്ത് എന്ന റഫീഖ് (27), ചിലക്കൂർ ചുമടുതാങ്ങി ടി.ബി റോഡ്, വിളയിൽ വീട്ടിൽ അലി (36) എന്നിവരാണ് അറസ്റ്റിലായത്. ചിലക്കൂർ സ്വദേശിയായ ജമീലും പ്രതികളും തമ്മിൽ ഒരു മാസം മുമ്പ് കൈയേറ്റം നടന്നിരുന്നു. വീട്ടുകാരുടെ ഇടപെടലിനെ തുടർന്ന് ജമീലിന് ചികിത്സാസഹായം നൽകാമെന്ന ധാരണയിൽ വഴക്ക് ഒത്തുതീർപ്പാക്കുകയായിരുന്നു. ഇതിനെത്തുടർന്നാണ് സംഭവം. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.