വീട്ടുവളപ്പിൽ കൃഷി ചെയ്ത കഞ്ചാവ് ചെടികൾക്കൊപ്പം അറസ്റ്റിലായ റാഷിദ്
വർക്കല: വീട്ടുവളപ്പിൽ മറ്റ് കൃഷികൾക്കൊപ്പം കഞ്ചാവ് കൃഷി നടത്തിയ യുവാവ് അറസ്റ്റിൽ. വെട്ടൂർ അഴകൻവിള ലക്ഷംവീട്ടിൽ ഊച്ചാണ്ടി എന്ന് വിളിക്കുന്ന റാഷിദിനെ(38) യാണ് വർക്കല പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടുവളപ്പിൽ വളർത്തിയിരുന്ന രണ്ട് മീറ്റർ, ഒന്നര മീറ്റർ നീളമുള്ള ഓരോ ചെടികളും നാല് തൈകളുമാണ് കണ്ടെത്തിയത്. കഞ്ചാവ് ചെടികളെ മാസങ്ങളായി ഇയാൾ വളവും വെള്ളവുമൊഴിച്ച് പരിപാലിച്ചു വരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വർക്കല ഡി.വൈ.എസ്.പിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് വർക്കല എസ്.എച്ച്.ഒയുടെ നേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.