സനൽ
വർക്കല: യുവാവിനെ നായെ വിട്ട് കടിപ്പിച്ചയാൾ അറസ്റ്റിൽ. അയിരൂർ തോണിപ്പാറ സനൽ ഭവനിൽ സനൽ (36) ആണ് അറസ്റ്റിലായത്. ഇലകമൺ പഞ്ചായത്തിലെ തോണിപ്പാറയിൽ ഈ മാസം നാലിന് വൈകീട്ടാണ് സംഭവം നടന്നത്. സമീപവാസിയായ രഞ്ജിത്താണ് ആക്രമണത്തിന് ഇരയായത്.
റോഡിലെ കല്ലിൽ തട്ടി വീണ രഞ്ജിത്തിനെ സനൽ വീടിന്റെ അടുക്കള ഭാഗത്തേയ്ക്ക് രഞ്ജിത്തിനെ വലിച്ചിഴച്ചു കൊണ്ടുപോവുകയും മരവടി ഉപയോഗിച്ച് മർദ്ദിക്കുകയും നിലത്തുവീണപ്പോൾ അടിവയറ്റിൽ ചവിട്ടികയും വളർത്തുനായയെ അഴിച്ചുവിട്ട് കടിപ്പിക്കാൻ ശ്രമിച്ചതായുമാണ് പരാതി. രക്ഷപ്പെടാൻ ശ്രമിച്ച തന്നെ സനൽ വാളുപയോഗിച്ച് വെട്ടുകയും പ്രതിരോധിച്ചപ്പോൾ വലത് കൈപ്പത്തിക്ക് പരിക്കേൽക്കുകയും ചെയ്തതായും രഞ്ജിത്ത് പൊലീസിന് മൊഴിനൽകിയിരുന്നു.
പ്രതിയെ നിരന്തരമായി വീടിന് മുന്നിലെത്തി കളിയാക്കുന്നത് രഞ്ജിത്താണെന്നുള്ള തെറ്റിദ്ധാരണയാണ് ആക്രമണത്തിന് കാരണമായതെന്നാണ് പൊലീസിന്റെ നിഗമനം. അടിപിടി കേസുകൾ ഉൾപ്പെടെ നിരവധി കേസുകളിൽ സനൽ പ്രതിയാണ്. സംഭവദിവസം പ്രതിയുടെ ഭാര്യയും മക്കളും വീട്ടിലില്ലാതിരുന്ന സമയത്തായിരുന്നു ആക്രമണം നടത്തിയത്.
ശേഷം രാത്രിയോടെ ഭാര്യയെയും കൂട്ടി അയിരൂർ പൊലീസ് സ്റ്റേഷനിലെത്തിയ സനൽ രഞ്ജിത്ത് മർദ്ദിച്ചതായി പരാതി നൽകി മടങ്ങുകയും ഒളിവിൽ പോവുകയായിരുന്നു. കോടതി പ്രതിയെ റിമാന്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.