അറസ്റ്റിലായ ശരവണനും ഗോകുൽ ദിനേഷും
വർക്കല: വധശ്രമം ഉൾപ്പെടെ തമിഴ്നാട്ടിൽ നിരവധി മോഷണ കേസുകളിൽ പ്രതികളായ കോയമ്പത്തൂർ സ്വദേശികളെ വർക്കല ടൂറിസം പൊലീസ് പിടികൂടി. ശരവണൻ (22), ഗോകുൽ ദിനേഷ് (24) എന്നിവരാണ് പിടിയിലായത്. സംശയാസ്പദമായ സാഹചര്യത്തിൽ പാപനാശം വിനോദസഞ്ചാര മേഖലയിൽ കണ്ട ഇവരെ പൊലീസ് ചോദ്യം ചെയ്യുകയും തുടർന്ന് ഇവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പരിശോധിക്കുകയും ചെയ്തതോടെയാണ് യുവാക്കൾ കുടുങ്ങിയത്. തമിഴ്നാട് വടവള്ളി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത നിരവധി കേസുകളിൽ ഇവർ പ്രതികളാണെന്ന് വർക്കല പൊലീസ് പറഞ്ഞു. പ്രതികളെ തമിഴ്നാട് പൊലീസിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.