Represetational image
തിരുവനന്തപുരം: വർക്കല ചെമ്മരുതി സ്വദേശി ശാലു (36) വധക്കേസിലെ പ്രതിക്ക് ജീവപര്യന്തം കഠിനതടവും പതിനേഴ് ലക്ഷം രൂപ പിഴയും. ചെമ്മരുതി മുട്ടപ്പലം ചാവടിമുക്ക് വിളയിൽവീട്ടിൽ അനിലിനെ (48) യാണ് തിരുവനന്തപുരം ഏഴാം അഡീ. സെഷൻസ് കോടതി ശിക്ഷിച്ചത്.
പിഴത്തുകയിൽനിന്ന് 7.5 ലക്ഷം ശാലുവിന്റെ പ്രായപൂർത്തിയാകാത്ത കുട്ടികൾക്കും രണ്ട് ലക്ഷം ഭർത്താവ് സജീവിനും നൽകാനും കോടതി നിർദേശിച്ചു. 2022 ഏപ്രിൽ 28 നാണ് സംഭവം. അനിലിന്റെ കൈയിൽനിന്ന് കടം വാങ്ങിയ പണം നൽകാത്ത വിരോധത്തിലാണ് കൊലപാതകം. അയിരൂർ പൊലീസാണ് കുറ്റപത്രം സമർപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.