ജയശങ്കർ, സജീവ്
തിരുവനന്തപുരം: സുഹൃത്തിനെ ദേഹോപദ്രവമേൽപ്പിച്ചത് പറഞ്ഞുവിലക്കിയ വിരോധത്തിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ രണ്ടുപേര്‍ പിടിയിൽ. കുപ്രസിദ്ധ ഗുണ്ട ആറ്റുകാൽ പാടശ്ശേരി കിഴങ്ങുവിളവീട്ടിൽ ചാത്തൻ സജീവ് എന്ന സജീവ് (38), നെടുങ്കാട് കീഴേമങ്ങാട്ടുകോണം ജയശ്രീ ഭവനിൽ ടൈൽ കണ്ണൻ എന്ന ജയശങ്കർ (38) എന്നിവരെയാണ് ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തതെന്ന് സിറ്റി പൊലീസ് കമീഷണർ ബൽറാംകുമാർ ഉപാധ്യായ അറിയിച്ചു.
ബുധനാഴ്ച രാത്രി എട്ടരയോടെയാണ് പ്രതികൾ ചേർന്ന് കരമന ആറ്റുകാൽ ബണ്ടുറോഡിൽ ഇരുമ്പുപാലത്തിന് സമീപത്ത് നെടുങ്കാട് ചിറപ്പാലം സ്വദേശി സതീഷിനെ കുത്തിക്കൊലപ്പെടുത്തിയത്. സതീഷിെൻറ സുഹൃത്തിനെ പ്രതികള്‍ നേരത്തെ ദേഹോപദ്രവം ഏല്‍പ്പിച്ചതിനെ സംബന്ധിച്ചുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
ബുധനാഴ്ച രാത്രി ഇരുമ്പുപാലത്തിന് സമീപം കൂട്ടുകാരുമായി സംസാരിച്ചിരുന്ന സതീഷിനെ ഓട്ടോയിൽ വന്നിറങ്ങിയ സജീവും ജയശങ്കറും ആക്രമിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ കരമനയിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇടതു നെഞ്ചിൽ ആഴത്തിൽ പരിക്കേറ്റ സതീഷിനെ രക്ഷിക്കാനായില്ല.
സംഭവശേഷം ഒളിവില്‍ പോയ പ്രതികളെ കണ്ടെത്താൻ സിറ്റി പൊലീസ് ഡെപ്യൂട്ടി കമീഷണർ വൈഭവ് സക്സേനയുടെ നിർദേശാനുസരണം ഫോർട്ട് പൊലീസ് അസി. കമീഷണർ എസ്. ഷാജി, ഫോർട്ട് എസ്.എച്ച്.ഒ രാകേഷ്, തമ്പാനൂർ എസ്.എച്ച്.ഒ സനോജ്, പേരൂർക്കട എസ്.എച്ച്.ഒ അനൂപ് കൃഷ്ണ, ഫോർട്ട് എസ്.ഐ സജു എബ്രഹാം, കരമന എസ്.ഐ ശ്യാം എന്നിവരുടെ നേതൃത്വത്തിൽ നഗരത്തിൽ നടത്തിയ വ്യാപക െതരച്ചിലിലാണ് പ്രതികള്‍ പിടിയിലായത്.
ആക്രമണത്തിനിടെ നിസ്സാര പരിക്കേറ്റ പ്രതി സജീവ് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നിന്നും പ്രഥമ ശുശ്രൂഷ നേടിയശേഷം രക്ഷപ്പെടാൻ ശ്രമിക്കവെയാണ് അറസ്റ്റ് ചെയ്തത്. തുടർന്ന് ആശുപത്രി പരിസരത്ത് നടത്തിയ തിരച്ചിലിൽ സജീവിനെ സഹായിക്കാനെത്തിയ ജയശങ്കറിനെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.