tw tc നബിനിന്ദ: പ്രതിഷേധിച്ചവരെ പീഡിപ്പിക്കുന്ന സർക്കാർ അനീതികൾക്കെതിരെ മനുഷ്യ മനഃസാക്ഷി ഉണരണം -വിസ്ഡം യൂത്ത്

tw tc നബിനിന്ദ: പ്രതിഷേധിച്ചവരെ പീഡിപ്പിക്കുന്ന സർക്കാർ അനീതികൾക്കെതിരെ മനുഷ്യ മനഃസാക്ഷി ഉണരണം -വിസ്ഡം യൂത്ത് തിരുവനന്തപുരം: പ്രവാചകനിന്ദയിൽ പ്രതിഷേധിച്ചവരെ പീഡിപ്പിക്കുന്ന സർക്കാർ ക്രൂരതകളെ തുറന്നുകാട്ടി അധികാരികൾക്കെതിരെ നടപടിയെടുക്കണമെന്ന് വിസ്ഡം യൂത്ത് കണിയാപുരത്ത് സംഘടിപ്പിച്ച എംപവർ മീറ്റ് ആവശ്യപ്പെട്ടു. കണിയാപുരം കരിച്ചാറ ലൈറ്റ് ഓഫ് ഇസ്​ലാം കാമ്പസിൽ നടന്ന സമ്മേളനം വിസ്ഡം ഇസ്​ലാമിക്‌ ഓർഗനൈസേഷൻ മണ്ഡലം പ്രസിഡന്റ്‌ ഷാഫി അണ്ടൂർക്കോണം ഉദ്ഘാടനം ചെയ്തു. വിസ്‌ഡം യൂത്ത് ജില്ല പ്രസിഡന്റ്‌ ത്വാഹ പാലാംകോണം അധ്യക്ഷതവഹിച്ചു. മുഹമ്മദ്‌ ഷാൻ സലഫി, മൂസ കരിച്ചാറ, നസീം നെടുമങ്ങാട്, കരിച്ചാറ നദിർഷാ, ഷെമിൻ, നസീൽ എന്നിവർ സംസാരിച്ചു. വിസ്‌ഡം യൂത്ത് കണിയാപുരം മണ്ഡലം സെക്രട്ടറി നിസാറുദ്ദീൻ സ്വാഗതവും ഷഹീർ സലിം പെരുമാതുറ നന്ദിയും പറഞ്ഞു. wisdom കണിയാപുരം മണ്ഡലം വിസ്ഡം യൂത്ത് എംപവർ മീറ്റ് വിസ്‌ഡം മണ്ഡലം പ്രസിഡന്റ്‌ ഷാഫി അണ്ടൂർക്കോണം ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.