കോൺഗ്രസ് ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് സി.പി.ഐ കല്ലമ്പലം: നാവായിക്കുളം പഞ്ചായത്തിലെ കുടവൂർ വില്ലേജിനെതിരായ കോൺഗ്രസ് കുടവൂർ മണ്ഡലം കമ്മിറ്റിയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് സി.പി.ഐ. പുതിയതായി ചാർജെടുത്ത കുടവൂർ വില്ലേജ് ഓഫിസറുടെ നേതൃത്വത്തിൽ ഓഫിസിൻെറ പ്രവർത്തനങ്ങൾ സുഗമമായാണ് നടക്കുന്നതെന്നും ജനങ്ങൾക്ക് അത് ബോധ്യം ഉള്ളതാണെന്നും സി.പി.ഐ നാവായിക്കുളം ലോക്കൽ കമ്മിറ്റി സെക്രട്ടറി മുല്ലനല്ലൂർ ശിവദാസൻ അറിയിച്ചു. നാവായിക്കുളം-ആലിൻകുന്ന് റോഡ് നിർമാണോദ്ഘാടനം കല്ലമ്പലം: നാവായിക്കുളം-ആലിൻകുന്ന് റോഡിൻെറ നിർമാണോദ്ഘാടനം വി. ജോയി എം.എൽ.എ നിർവഹിച്ചു. റോഡിൻെറ ശോച്യാവസ്ഥ പരിഹരിക്കണമെന്ന നാട്ടുകാരുടെ ദീർഘകാലത്തെ ആവശ്യമാണ് ഇതോടെ സഫലമാകുന്നത്. എം.എൽ.എയുടെ വികസനഫണ്ടിൽനിന്ന് 10 ലക്ഷം രൂപ അനുവദിച്ചാണ് റോഡ് നിർമാണം. Aalinkunnu Road - Navaikulam ചിത്രം.. നാവായിക്കുളം-ആലിൻകുന്ന് റോഡിൻെറ നിർമാണം വി. ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.