തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിൽ എ.ഐ മെറ്റ കൂളിങ് ഗ്ലാസ് ധരിച്ചെത്തിയ ശ്രീലങ്കൻ വംശജനായ സിംഗപ്പൂർ സ്വദേശിയെ പൊലീസ് പിടികൂടി. ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റ പുറത്തിറക്കിയ അത്യാധുനിക സാങ്കേതിക വിദ്യകളോടെയുള്ള ഗ്ലാസ് ധരിച്ച തിരുനീപ്പനെയാണ് (49) സുരക്ഷ ജീവനക്കാർ പിടികൂടിയത്.
ശനിയാഴ്ച രാവിലെ 9.30 ഓടെയാണ് സംഭവം. കുടുംബത്തോടൊപ്പം ദർശനത്തിനെത്തിയതായിരുന്നു ഇദ്ദേഹം. ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്ത ശേഷം ഞായറാഴ്ച രാവിലെ ഹാജരാകാൻ ആവശ്യപ്പെട്ട് വിട്ടയച്ചു. അതീവ സുരക്ഷയുള്ള ക്ഷേത്രത്തിൽ ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് നിയന്ത്രണമുണ്ട്. ഇക്കാര്യം അറിയാതെയാണ് ഗ്ലാസ് ധരിച്ചെത്തിയതെന്നാണ് ഇദ്ദേഹത്തിന്റെ വിശദീകരണം. നേരത്തെ സ്മാർട്ട് ഗ്ലാസ് ധരിച്ച് ക്ഷേത്രത്തിൽ കയറിയ ഗുജറാത്ത് സ്വദേശിയും അറസ്റ്റിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.