ജല അതോറിറ്റി വാൽവ് തകരാറിലായി കുടിവെള്ളം പാഴാകുന്നു
Posted On
date_range Updated On
date_range വാൽവ് തകരാറിലായി; കുടിവെള്ളം പാഴാകുന്നു
ആറ്റിങ്ങൽ: ജല അതോറിറ്റിയുടെ വാൽവ് തകരാറിലായി കുടിവെള്ളം പാഴാകുന്നു. ആലംകോട് കടയ്ക്കാവൂർ റോഡിലാണ് വലിയതോതിൽ കുടിവെള്ളം പാഴാകുന്നത്. ആലംകോട് ജങ്ഷനിൽനിന്ന് 100 മീറ്റർ മാറി സ്ഥിതിചെയ്യുന്ന കലുങ്കിന് സമീപത്ത് ജല അതോറിറ്റിയുടെ വാൽവുകൾ സ്ഥാപിച്ചിട്ടുണ്ട്.
ഈ വാൽവുകളിലെ തകരാർ കാരണമാണ് ഇവിടെ കുടിവെള്ളം പാഴാകുന്നത്. ഒരാഴ്ചയായി വെള്ളം ശക്തിയായി ഒഴുകുകയാണ്. വേനൽ ആരംഭിക്കാനിരിക്കെ വെള്ളം നഷ്ടമാകുന്നത് ആശങ്കപ്പെടുത്തുന്നത് ആണ്. കലുങ്കിന് സമീപത്തെ വാൽവുകളിൽ നിന്നുള്ള വെള്ളം ഓടയിലൂടെ ഒഴുകി പോവുകയാണ്. ബന്ധപ്പെട്ടവർ ഉടൻ നടപടി സ്വീകരിക്കണമെനന് നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.