തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ നവംബര്‍ 20ന് ആരംഭിച്ച മുറജപം ഒരുമാസം പിന്നിട്ടു. ഏഴുമുറകളില് നാലുമുറകള് 21ന് അവസാനിക്കും. ആറുവര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ലക്ഷദീപത്തിന് ഇനി ശേഷിക്കുന്നത് മൂന്നുമുറകള്. എട്ടുദിവസം വീതമുള്ള മുറകളില്‍ നാലാം മുറയാണ് ഞായറാഴ്ച അവസാനിക്കുക. രാത്രി 8.15ന് പള്ളിനിലാവ് വാഹനത്തില്‍ മുറശീവേലി നടക്കും. 22ന് അഞ്ചാംമുറയുടെ ജപം ആരംഭിക്കും. 29, ജനുവരി ആറ്, 14 എന്നീ ക്രമത്തിലാണ് ശേഷിച്ച മൂന്നു മുറകള്‍ എത്തുന്നത്.
29ന് ഇന്ദ്രവാഹനത്തിലും ആറിന് പള്ളിനിലാവ് വാഹനത്തിലും മുറശീവേലി നടക്കും. അവസാനദിവസമായ 14ന് സന്ധ്യക്ക് ക്ഷേത്രത്തിലെ ശീവേലിപ്പുര, ഗോപുരം എന്നിവയും പദ്മതീര്ഥക്കരയും ദീപച്ചാര്ത്തണിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.