പിടിയിലായ പ്രതികൾ
കല്ലമ്പലം: വീട്ടിൽ അതിക്രമിച്ച് കയറി ഗൃഹനാഥനെ വെട്ടി പരിക്കേൽപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. കേസിലെ ഒന്ന്, അഞ്ച് പ്രതികൾ ആണ് അറസ്റ്റിലായത്. ഒന്നാം പ്രതി ഒറ്റൂർ ആലുംമൂട് കല്ലുവിള വീട്ടിൽ ജ്യോതിഷ്(25), അഞ്ചാം പ്രതി കല്ലമ്പലം കരവാരം തെങ്ങ് വിളവീട്ടിൽ ഷിജിൻ(25) എന്നിവരാണ് പിടിയിലായത്. ഒളിവിൽ കഴിഞ്ഞിരുന്ന ഇവരെ ബംഗളൂരിൽ നിന്നാണ് പിടികൂടിയത്. കഴിഞ്ഞ ഏഴിന് രാത്രി 11നായിരുന്നു സംഭവം.
പ്രസിഡന്റ് ജങ്ഷന് സമീപം മാവേലിക്കോണം കാർത്തികയിൽ പ്രജീഷിനാണ് (38) വെട്ടേറ്റത്. ഗുരുതര പരിക്കേറ്റ ഇദ്ദേഹം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. അടുക്കള വാതിൽ വെട്ടിപ്പൊളിച്ച് അകത്തുകടന്ന പ്രതികൾ ആയുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം വെട്ടി പരിക്കേൽപ്പിച്ചതായാണ് കേസ്. പ്രതികളെ റിമാൻഡ് ചെയ്തു. ഒളിവിലായ മറ്റു പ്രതികൾക്കു വേണ്ടി തിരച്ചിൽ ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.