ആറ്റിങ്ങൽ നഗരസഭ ചെയർമാനുൾപ്പെടെ സ്വയം നിരീക്ഷണത്തിൽ പോകും അറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭ ചെയർമാനും, വൈസ് ചെയർപേഴ്സണും, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും, സെക്രട്ടറിയും ഹെൽത്ത് വിഭാഗം ഉദ്യോഗസ്ഥരും സ്വയം നിരീക്ഷണത്തിൽ പോകും. കഴിഞ്ഞദിവസം അഞ്ച്തെങ്ങ് സ്വദേശിനിയെ നഗരസഭ ശ്മശാനത്തിൽ സംസ്കാരത്തിന് കൊണ്ടുവന്നവരിൽ അഞ്ച്തെങ്ങ് പഞ്ചായത്ത് പ്രസിഡൻറ് ഉൾെപ്പടെയുള്ളവർ ഉണ്ടായിരുന്നു. ഇന്നലെ രാവിലെ ഇവർ നഗരസഭ മന്ദിരവും സന്ദർശിച്ചിരുന്നു. നാട്ടുകാർ തടഞ്ഞ് സംസ്കാര ചടങ്ങിന് മുൻ ൈകയെടുത്തതിന് ചെയർമാൻ എം. പ്രദീപിനെ അഞ്ചുതെങ്ങ് പഞ്ചായത്തിൻെറ നന്ദി അറിയിക്കാൻ വേണ്ടിയാണ് അവർ വന്നത്. പഞ്ചായത്ത് പ്രസിഡൻറിൻെറ പരിശോധന ഫലം ഇന്ന് പോസിറ്റീവായതിനെ തുടർന്നാണ് ഇവരുമായി പ്രൈമറി കോൺടാക്ട് ലിസ്റ്റിൽ ഉൾപ്പെട്ടവരായ ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും, ജീവനക്കാരും ഏഴ് ദിവസത്തെ സ്വയം നിരീക്ഷത്തിൽ പ്രവേശിക്കുന്നതെന്ന് ചെയർമാൻ എം. പ്രദീപ് അറിയിച്ചു. ഈ മാസം പത്തിന് 12ന് നടത്താനിരുന്ന കൗൺസിൽ യോഗം മാറ്റിെവച്ചതായും ചെയർമാൻെറ ഓഫിസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.