അറസ്റ്റിലായ പ്രതികൾ
പള്ളിക്കൽ: വീട്ടിൽ അതിക്രമിച്ച് കയറി അക്രമം കാണിച്ച കേസിൽ മൂന്ന് യുവാക്കൾ അറസ്റ്റിൽ. കുടവൂർ സീമന്തപുരം കൃഷ്ണാലയത്തിൽ ബിൻസ് (28), സഹോദരൻ ഷിൻസ് (26), വെള്ളല്ലൂർ സീമന്തപുരം തെക്കേതിൽ വീട്ടിൽ ശബരീനാഥ് (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ജൂൺ 17 നാണ് കേസിനാസ്പദമായ സംഭവം.
പ്രതികൾ ചാരായം വാറ്റിയ വിവരം എക്സൈസിന് കൈമാറിയെന്ന വിരോധത്താൽ സീമന്തപുരം സ്വദേശിയായ സ്ത്രീയെയും ഭർത്താവിനെയും മർദിക്കുകയായിരുന്നുവെന്നാണ് കേസ്. ഒരുമാസത്തോളം ഒളിവിൽ കഴിഞ്ഞിരുന്ന ഇവർ ഹൈകോടതിയിൽ ജാമ്യാപേക്ഷ നൽകി. വ്യാജ പേരിൽ തിരുവനന്തപുരം മെഡിക്കൽ കോളജിന് സമീപമുള്ള ലോഡ്ജിൽ കഴിഞ്ഞിരുന്ന മൂവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതികൾക്ക് ജില്ലയിൽ വിവിധ പൊലീസ് സ്റ്റേഷനുകളിൽ അടിപിടി കേസുകളുണ്ട്. പല കേസുകളിലും ഒളിവിൽ പോയ ശേഷം ജാമ്യം എടുക്കുന്നതായിരുന്നു രീതിയെന്ന് പൊലീസ് പറഞ്ഞു. പള്ളിക്കൽ സി.ഐ പി. ശ്രീജിത്തിെൻറ നേതൃത്വത്തിൽ എസ്.ഐ സഹിൽ, എ.എസ്.ഐ അനിൽകുമാർ, സി.പി.ഒമാരായ ബിനു, ശ്രീരാജ്, അജീസ്, അനീഷ്, ജയഭദ്രൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതി പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.