മംഗലപുരം: വീടിന് മുന്നിൽ പടക്കം പൊട്ടിച്ചതിലുള്ള വിരോധംമൂലം യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ പിടിയിൽ. മംഗലപുരം സ്വദേശിയും നിരവധി കേസിലെ പ്രതിയുമായ അൻസാർ (26), സമീർ (26), ജിഷ്ണു (29) എന്നിവരെയാണ് മംഗലപുരം പോലീസ് അറസ്റ്റ് ചെയ്തത്. മംഗലപുരം സ്വദേശി ബിജുവിനെയാണ് കഴിഞ്ഞ ദീപാവലി ദിവസം അൻസാർ അടങ്ങുന്ന അഞ്ചംഗ സംഘം വീട്ടിൽ കയറി വെട്ടി പരിക്കേൽപ്പിച്ചത്. തലയിൽ ഗുരുതരമായി പരിക്കേറ്റ ബിജു മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ദീപാവലി ദിവസം ബിജു വീടിന് മുന്നിൽ പടക്കം പൊട്ടിച്ചത് അയൽവാസിയായ അൻസറും സംഘവും ചോദ്യം ചെയ്തു. പിന്നീട് ബിജുവുമായി വാക്കേറ്റം ഉണ്ടാവുകയും വീട്ടിൽ കയറി വെട്ടുകത്തി എടുത്തുകൊണ്ട് വന്ന് അൻസാർ ബിജുവിന്‍റെ തലയ്ക്ക് വെട്ടുകയായിരുന്നു. സംഭവത്തിനുശേഷം ഒളിവിൽ പോയ അൻസറിനെ കൊല്ലം കൊട്ടിയത്ത് നിന്നാണ് പോലീസ് പിടികൂടിയത്. അൻസറിന്റെ കൂടെയുണ്ടായിരുന്ന നിരവധി കേസുകളിൽ പ്രതികളായ കംറാൻ സമീർ, ജിഷ്ണു എന്നിവരെയാണ് ആദ്യം പോലീസ് പിടികൂടിയത്.
ഇരുവരും നിരവധി കേസുകളിൽ പ്രതികളാണ്. കഴക്കൂട്ടം കഠിനംകുളം, മംഗലപുരം, പോത്തൻകോട്, നെടുമങ്ങാട്, വെഞ്ഞാറമൂട് തുടങ്ങിയ സ്റ്റേഷനുകളിൽ 22 കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ അൻസർ. വെട്ടാൻ ഉപയോഗിച്ച വെട്ടുകത്തിയും പോലീസ് കണ്ടെടുത്തു.
കാപ്പാപ്രകാരം ജയിലിൽ കഴിയവേ കോടതിയിൽ പോയി ബോണ്ട് കെട്ടിവെച്ചാണ് അൻസർ ജാമ്യത്തിൽ ഇറങ്ങിയത്. കേസിൽ ഉൾപ്പെട്ട രണ്ടുപേരെ ഉടൻ പിടികൂടുമെന്ന് മംഗലപുരം പോലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.