നെടുമങ്ങാട് :കടക്കുള്ളിൽ കയറി ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കിയ കേശവദാസപുരം വിവേകാനന്ദ നഗറിൽ കുര്യാക്കോസിനെ (55) ഫയർഫോഴ്സ് എത്തി അനുനയിപ്പിച്ചു. നെടുമങ്ങാട് ഹിന്ദ് മെഡിക്കൽസിൽ വെള്ളിയാഴ്ച പകൽ 12 മണിയോടെയാണ് സംഭവം. ഹിന്ദ് മെഡിക്കൽസ് മുൻ ഉടമയുമായുമുള്ള സാമ്പ ത്തിക ഇടപാടാണ് കുര്യാക്കോസ് ആത്മഹത്യ ഭീഷണി മുഴക്കാൻ കാരണം.
മുൻ മെഡിക്കൽ ഷോപ്പ് ഉടമ 58 ലക്ഷം രൂപ കൊടുക്കാനുണ്ടെന്ന് ആരോപിച്ചാണ് രണ്ട് കന്നാസ് പെട്രോളുമായി എത്തി കുര്യാക്കോസ് ആത്മഹത്യ ഭീഷണി മുഴക്കിയത്. മെഡിക്കൽ സ്റ്റോറിന് മുന്നിൽ ഉണ്ടായിരുന്ന ട്രാഫിക് പൊലീസ് സ്ഥലത്തെത്തി ഫയർഫോഴ്സിന് വിവരം അറിയിച്ചു. മെഡിക്കൽ സ്റ്റോറിന് പുറകിലൂടെ എത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ തന്ത്രപൂർവം കുര്യാക്കോസിനെ അനുനയിപ്പിച്ചു കീഴടക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.