ഉ​ള്ളൂ​ര്‍ വി​ല്ലേ​ജോ​ഫി​സി​ന്‍റെ പു​തി​യ കെ​ട്ടി​ടം

ഉള്ളൂര്‍ വില്ലേജോഫിസ് പുതിയ കെട്ടിടത്തിലേക്ക്​ മാറ്റണമെന്ന്​ ആവശ്യം

മെ​ഡി​ക്ക​ല്‍ കോ​ള​ജ്: ഉ​ള്ളൂ​ര്‍ ജ​ങ്ഷ​നി​ല്‍ പ്ര​വ​ര്‍ത്തി​ച്ചി​രു​ന്ന പ​ഴ​യ വി​ല്ലേ​ജോ​ഫി​സ് കെ​ട്ടി​ടം പൊ​ളി​ച്ചു​മാ​റ്റി പു​തി​യ കെ​ട്ടി​ടം പ​ണി​ത് മാ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞി​ട്ടും വാ​ട​ക കെ​ട്ടി​ട​ത്തി​ല്‍ പ്ര​വ​ര്‍ത്ത​നം തു​ട​രു​ന്ന​തി​ല്‍ നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം ശ​ക്തം.

വി​ല്ലേ​ജോ​ഫി​സ്​ അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​കാ​ര​ണം ഇ​പ്പോ​ള്‍ പോ​ങ്ങും​മൂ​ട്ടി​ലു​ള്ള താ​ൽ​ക്കാ​ലി​ക കെ​ട്ടി​ട​ത്തി​ല്‍ പ​രി​മി​ത​മാ​യ സൗ​ക​ര്യ​ത്തി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത്. പു​തു​താ​യി ല​ക്ഷ​ങ്ങ​ള്‍ മു​ട​ക്കി​പ്പ​ണി​ത കെ​ട്ടി​ട​ത്തി​നു​ചു​റ്റും ഇ​പ്പോ​ള്‍ കാ​ടു​ക​യ​റി​യ നി​ല​യി​ലാ​ണ്. വാ​ട​ക​കെ​ട്ടി​ട​ത്തി​ന്റെ ഉ​ട​മ​യെ സ​ഹാ​യി​ക്കാ​ന്‍ വേ​ണ്ടി​യാ​ണ് വി​ല്ലേ​ജോ​ഫി​സ് പു​തു​താ​യി പ​ണി​ത കെ​ട്ടി​ട​ത്തി​ലേ​ക്ക്​ മാ​റ്റാ​ത്ത​തെ​ന്നും ആ​ക്ഷേ​പ​മു​യ​രു​ന്നു. വി​ല്ലേ​ജോ​ഫി​സി​ന്റെ പ്ര​വ​ര്‍ത്ത​നം ഉ​ള്ളൂ​ര്‍ ജ​ങ്ഷ​നി​ല്‍ പു​തു​താ​യി പ​ണി​ത കെ​ട്ടി​ട​ത്തി​ലേ​ക്ക്​ മാ​റ്റി ജ​ന​ങ്ങ​ള്‍ക്കു​ണ്ടാ​കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ള്‍ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് മു​ന്‍ കൗ​ണ്‍സി​ല​ര്‍ ജി.​എ​സ്. ശ്രീ​കു​മാ​റും കോ​ണ്‍ഗ്ര​സ് ഉ​ള്ളൂ​ര്‍ ബ്ലോ​ക്ക് പ്ര​സി​ഡ​ന്റ് കെ.​എ​സ്. സ​ന​ലും ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - Ulloor village office needs to be shifted to a new building

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.