ബിനിൽ
Posted On
date_range Updated On
date_range യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ
വിഴിഞ്ഞം: യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ ഒന്നാം പ്രതി അറസ്റ്റിൽ. കോവളം ആവാടുതുറ മുടുമ്പിൽ വീട്ടിൽ ബിനിൽ (24) നെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 17നായിരുന്നു സംഭവം. വിഴിഞ്ഞം ബാങ്ക് ഓഫ് ബറോഡക്ക് സമീപം നിന്ന വിഴിഞ്ഞം ടൗൺഷിപ്പ് കോളനിയിലെ സഹദ് (25) നെ കമ്പിപ്പാരക്ക് തലക്കടിച്ച് പരിക്കേൽപ്പിച്ച കേസിലാണ് അറസ്റ്റ്. സംഭവത്തിൽ കൂട്ടുപ്രതികളായ രണ്ടു പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.