ക​ല്ല​റ പ​ര​പ്പി​ല്‍ ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടം​ഗ സം​ഘ​ത്തി​ന്റെ ക​ല്ലേ​റി​ല്‍ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ളു​ടെ മു​ന്‍വ​ശ​ത്തെ

ചി​ല്ലു​ക​ള്‍ ത​ക​ര്‍ന്ന നി​ല​യി​ല്‍

നി​ർ​ത്തി​യി​ട്ട കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സു​ക​ള്‍ക്ക് നേ​രെ ക​ല്ലേ​റ്; ചി​ല്ലു​ക​ള്‍ ത​ക​ര്‍ന്നു

വെ​ഞ്ഞാ​റ​മൂ​ട്: നി​ര്‍ത്തി​യി​ട്ടി​രു​ന്ന കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സു​ക​ള്‍ക്ക് നേ​രെ ക​ല്ലേ​റ്. ര​ണ്ട് ബ​സു​ക​ളു​ടെ മു​ന്‍ വ​ശ​ത്തെ ചി​ല്ലു​ക​ള്‍ ത​ക​ര്‍ന്നു. ക​ല്ല​റ പ​ഞ്ചാ​യ​ത്തി​ലെ പ​ര​പ്പി​ല്‍ നി​ര്‍ത്തി​യി​ട്ടി​രു​ന്ന വെ​ഞ്ഞാ​റ​മൂ​ട് ഡി​പ്പോ​യി​ലെ ഒ​രു ബ​സി​ന്റെ​യും കി​ളി​മാ​നൂ​ര്‍ ഡി​പ്പോ​യി​ലെ മ​റ്റൊ​രു ബ​സി​ന്റെ​യും ചി​ല്ലു​ക​ളാ​ണ് ക​ല്ലേ​റി​ല്‍ ത​ക​ര്‍ന്ന​ത്. പ​ര​പ്പി​ലി​ല്‍ നി​ര്‍ത്തി​യി​ടു​ക​യും പു​ല​ര്‍ച്ചെ അ​വി​ടെ നി​ന്നും സ​ര്‍വ്വീ​സ് ആ​രം​ഭി​ക്കു​ക​യും ചെ​യ്യു​ന്ന ബ​സു​ക​ളാ​ണ് ര​ണ്ടും. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 11നാ​യി​രു​ന്നു സം​ഭ​വം.

കെ.​എ​സ്.​ആ​ര്‍.​ടി.​സി അ​ധി​കൃ​ത​ർ ന​ൽ​കി​യ പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത പാ​ങ്ങോ​ട് പൊ​ലീ​സ് സ​മീ​പ വീ​ടു​ക​ളി​ല്‍ നി​ന്ന് സം​ഭ​വ സ​മ​യ​ത്തെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു.

ഇ​തി​ല്‍ ബൈ​ക്കി​ലെ​ത്തി​യ ര​ണ്ട് പേ​ര്‍ ബ​സു​ക​ള്‍ക്ക് നേ​രെ ക​ല്ലെ​റി​ഞ്ഞ ശേ​ഷം തി​രി​ച്ച് പോ​കു​ന്ന ദൃ​ശ്യ​ങ്ങ​ളു​ണ്ട്. ഇ​തി​ന്റെ ചു​വ​ട് പി​ടി​ച്ച് പ്ര​തി​ക​ളെ പി​ടി​കൂ​ടാ​നു​ള്ള ഊ​ര്‍ജി​ത അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പൊ​ലീ​സ്. 

Tags:    
News Summary - Stoning at parked KSRTC buses; Panes shattered

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.