ആ​ക്കു​ളം ബൈ​പാ​സി​ൽ നി​യ​ന്ത്ര​ണം തെ​റ്റി​യ പൊ​ലീ​സ് ജീ​പ്പ്

ആക്കുളം ബൈപാസിൽ പൊലീസ് ജീപ്പ് മറിഞ്ഞ്​ രണ്ടുപേർക്ക് പരിക്ക്

ക​ഴ​ക്കൂ​ട്ടം: ആ​ക്കു​ളം ബൈ​പാ​സി​ൽ നി​യ​ന്ത്ര​ണം തെ​റ്റി​യ പൊ​ലീ​സ് ജീ​പ്പ് റോ​ഡി​ലെ ഡി​വൈ​ഡ​റി​ലി​ടി​ച്ച് ര​ണ്ട് പൊ​ലീ​സു​കാ​ർ​ക്ക് പ​രി​ക്ക്.

ട്രാ​ഫി​ക് പൊ​ലീ​സി​ന്റെ ഹൈ​വേ പെ​ട്രോ​ൾ വാ​ഹ​ന​മാ​യ ചീ​റ്റ വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.

ക​ഴ​ക്കൂ​ട്ടം ഭാ​ഗ​ത്ത് നി​ന്നെ​ത്തി​യ ഹൈ​വേ പെ​ട്രോ​ൾ വാ​ഹ​നം ഇ​ട​തു​വ​ശ​ത്തു​കൂ​ടി ഓ​വ​ർ​ടേ​ക്ക് ചെ​യ്യാ​തി​രി​ക്കാ​ൻ വെ​ട്ടി​ത്തി​രി​ച്ച​പ്പോ​ൾ നി​യ​ന്ത്ര​ണം​തെ​റ്റി റോ​ഡി​ന് മ​ധ്യ​ഭാ​ഗ​ത്തെ ഡി​വൈ​ഡ​റി​ന് മു​ക​ളി​ലൂ​ടെ മ​റു​വ​ശ​ത്തേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ സ്ഥ​ല​ത്തെ​ത്തി​യ നാ​ട്ടു​കാ​രും തു​മ്പ പൊ​ലീ​സും പ​രി​ക്കേ​റ്റ പൊ​ലീ​സു​കാ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പൊ​ലീ​സു​കാ​രു​ടെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച് വാ​ഹ​നം അ​പ​ക​ട​സ്ഥ​ല​ത്തു​നി​ന്ന് മാ​റ്റി ഗ​താ​ഗ​ത​ത​ട​സ്സം ഒ​ഴി​വാ​ക്കി.

Tags:    
News Summary - Police jeep overturned on Akkulam bypass, two injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.