കിഴക്കന്‍മല കുടിവെള്ള ട്രീറ്റ്‌മെന്റ പ്ലാൻ്റ്

പ്രയോജനപ്പെടാതെ കിഴക്കന്‍മല കുടിവെള്ള പദ്ധതി; പ്രദേശത്ത് കുടിവെള്ള ക്ഷാമം രൂക്ഷം

വെള്ളറട: ആര്യങ്കോട്-പെരുങ്കടവിള പഞ്ചായത്തുകള്‍ നേരിടുന്ന ഗുരുതരമായ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി കിഫ്ബിയില്‍നിന്ന് 60 കോടി രൂപ വിനിയോഗിച്ച് ആര്യങ്കോട് പഞ്ചായത്തിലെ കിഴക്കന്‍ മേലയില്‍ നിർമിച്ച കുടിവെള്ള പദ്ധതി ഉദ്ഘാടനം കഴിഞ്ഞ് രണ്ടുമാസം പിന്നിട്ടിട്ടും പ്രയോജനപ്പെടുന്നില്ല.

പദ്ധതി 20026 ജനുവരി 27ന് ഉദ്ഘാടനം ചെയ്തു. പമ്പ് പ്രവര്‍ത്തിക്കുമ്പോള്‍ പൈപ്പ് ലൈനുകളില്‍ നിരവധി പൊട്ടലുകള്‍ ഉണ്ടാകുന്നു. ഗുണനിലവാരം കുറഞ്ഞ പൈപ്പുകള്‍ ഉപയോഗിച്ചത് കാരണമെന്നാണ് ആക്ഷേപം. കച്ചവട സ്ഥാപനങ്ങളെല്ലാം കുടിവെള്ളം ലഭിക്കാത്തത് കാരണം അടച്ചിടേണ്ടതായി വരുന്നു. അടിയന്തരമായി പ്രശ്‌നം പരിഹരിക്കാന്‍ എം.എല്‍.എ തയാറായില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്ന് കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് മാരായമുട്ടം എം.എസ്. അനില്‍ അറിയിച്ചു.

Tags:    
News Summary - kizhakkan Mala drinking water project goes unused; drinking water shortage in the area

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.