രക്ഷപ്പെടുത്തിക്കൊണ്ട് വന്ന മത്സ്യത്തൊഴിലാളി
Posted On
date_range Updated On
date_range മീൻപിടിക്കുമ്പോൾ അവശനായ മത്സ്യത്തൊഴിലാളിയെ രക്ഷപ്പെടുത്തി
വിഴിഞ്ഞം: കട്ടമരത്തിൽ മീൻപിടിക്കുമ്പോൾ അവശനായ മത്സ്യത്തൊഴിലാളിയെ തീരദേശ പൊലീസ് രക്ഷപ്പെടുത്തി. പുതിയതുറ പള്ളിത്തുറ തോട്ടം പുരയിടത്തിൽ ലോറൻസിനെയാണ് (60) വിഴിഞ്ഞം കോസ്റ്റൽ പൊലീസ് പട്രോളിങ് ബോട്ട് രക്ഷപ്പെടുത്തിയത്.
ബുധനാഴ്ച ഉച്ചക്ക് വിഴിഞ്ഞം ലൈറ്റ് ഹൗസിന് സമീപത്തെ കടലിൽ മത്സ്യബന്ധനം നടത്തുകയായിരുന്ന ലോറൻസ് അവശനായി കിടക്കുന്നത് ശ്രദ്ധിച്ച പട്രോളിങ് സംഘം ഉടൻ രക്ഷപ്പെടുത്തി കരയിലെത്തിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.