Posted On
date_range Updated On
date_range മരിയനാട് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു
കഴക്കൂട്ടം: തിരുവനന്തപുരം മര്യനാട് വള്ളം മറിഞ്ഞ് മത്സ്യതൊഴിലാളി മരിച്ചു.മര്യനാട് അർത്തിയിൽ പുരയിടത്തിൽ അലോഷ്യസ് (45) ആണ് മരിച്ചത്. ഇന്നലെ രാവിലെ 6 മണിക്ക് ആറു പേരടങ്ങുന്ന സംഘമാണ് മത്സ്യബന്ധനത്തിനായി പുറപ്പെട്ടത്.കരയിൽ നിന്നും അധികം ദൂരത്തിലല്ലാതെ ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ നീന്തിക്കയറിയെങ്കിലും അവശനായ അലോഷ്യസിനെ മറ്റുള്ളവർ രക്ഷപ്പെടുത്തി മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ഏഴു മണിയോടെ മരിച്ചു.രാജു, ബിജു, ജോർജ്, അൽബി, പ്ലാസ്റ്റ് തുടങ്ങിയ 6 പേരാണ് വള്ളത്തിലുണ്ടായിരുന്നത്. മര്യനാട് സ്വദേശി പ്ലാസ്റ്റിൻ്റെ വള്ളമാണ് അപകടത്തിൽപ്പെട്ടത്.കഠിനംകുളം പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.