കൊല്ലം: ജില്ലയില്‍ രണ്ടുമാസത്തിനിടെ 1,804 റെയ്ഡുകള്‍ നടത്തിയതായി ജില്ലതല ചാരായ നിരോധന ജനകീയ മോണിറ്ററിങ് കമ്മിറ്റി യോഗത്തില്‍ എക്സൈസ് അധികൃതര്‍ അറിയിച്ചു. ഇതര വകുപ്പുകളും എക്സൈസ് വകുപ്പിലെ വിവിധ യൂനിറ്റുകളുമായി ചേര്‍ന്ന് 60 സംയുക്ത റെയ്ഡുകളും നടത്തി.
277 അബ്കാരി കേസുകളും 172 മയക്കുമരുന്ന് കേസുകളും 1360 കോട്പ കേസുകളും രജിസ്റ്റര്‍ ചെയ്തു. രണ്ട് എക്സൈസ് ചെക്പോസ്റ്റുകളില്‍ ഉള്‍പ്പെടെ ജില്ലയില്‍ 10,299 വാഹനങ്ങള്‍ പരിശോധിച്ചു. അബ്കാരി കേസുകളില്‍ 12 വാഹനങ്ങളും മയക്കുമരുന്ന് കേസുകളില്‍ 22 വാഹനങ്ങളും പിടികൂടി. 704.530 ലിറ്റര്‍ വിദേശമദ്യവും 3821.1 ലിറ്റര്‍ വൈനും 389.7 ലിറ്റര്‍ അരിഷ്ടവും 1200 ലിറ്റര്‍ കോട്പയും 52 ലിറ്റര്‍ ചാരായവും 65.982 കിലോഗ്രാം കഞ്ചാവും നാല് കഞ്ചാവ് ചെടിയും 1.163 ഗ്രാം എം.ഡി.എം.എയും 231.028 കിലോഗ്രാം പുകയില ഉല്പന്നങ്ങളും പിടികൂടി. വിമുക്തി പദ്ധതിയുടെ ഭാഗമായി 1448 പരിപാടികള്‍ സംഘടിപ്പിച്ചതായും അധികൃതര്‍ അറിയിച്ചു. കലക്ടര്‍ എന്‍. ദേവിദാസ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ നൗഷാദ്, വിവിധ സംഘടന പ്രതിനിധികളായ വി.ബി. ബൈജു, എച്ച്. നൂറുദീന്‍, പേരൂര്‍ സജീവ്, കുരീപ്പുഴ ഷാനവാസ്, എന്‍.പി. ഹരിലാല്‍, പിറവത്തൂര്‍ ഗോപാലകൃഷ്ണന്, കുരീപ്പുഴ വിജയന്, ആര്. മെഹജാബ് എന്നിവര്‍ പങ്കെടുത്തു.
ലഹരി മാഫിയ സംഘങ്ങൾക്കെതിരെ കർശനമായ നിയമനടപടികൾ തുടരുമെന്നും പൊതുജനങ്ങളുടെ പൂർണമായ സഹകരണം ഉണ്ടാകണമെന്നും എക്സൈസ് അറിയിച്ചു. മയക്കുമരുന്ന് വ്യാപാരമോ ഉപയോഗമോ സംബന്ധമായ വ്യക്തമായ വിവരങ്ങൾ 155358 എന്ന ടോൾഫ്രീ നമ്പറിലോ 1800 425 5644 നമ്പറിലോ അറിയിക്കാം. 14405 എന്ന വിമുക്തി നമ്പറിലൂടെയും സ്കൂൾ അധികൃതർക്കും രക്ഷിതാക്കൾക്കും കുട്ടികൾക്കും ലഹരി സംബന്ധിച്ച വിവരങ്ങൾ നൽകാം. കൂടാതെ പൊലീസിന്റെ 1090, 112, 0474-2742265, എന്നീ നമ്പരുകളിലും വിവരങ്ങൾ നൽകാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.