കല്ലമ്പലത്ത് കുഴിയിലേക്ക് മറിഞ്ഞ കാർ
Posted On
date_range Updated On
date_range കാർ കുഴിയിലേക്ക് മറിഞ്ഞു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു
കല്ലമ്പലം: ദേശീയ പാതയിൽ കല്ലമ്പലത്ത് കാർ കുഴിയിലേക്ക് തലകീഴായി മറിഞ്ഞ് യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ചോടെ കല്ലമ്പലം പള്ളിപ്പുറം ഹാർഡ്വെയറിനു മുന്നിലായിരുന്നു അപകടം.
ആറ്റിങ്ങലിൽനിന്ന് കൊല്ലം ഭാഗത്തേക്ക് വരികയായിരുന്ന കാർ നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഡ്രൈവറെ കൂടാതെ അഞ്ച് യാത്രക്കാരാണ് കാറിലുണ്ടായിരുന്നത്.
ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാർ കാർ പൂർവസ്ഥിതിയിലാക്കി പരിക്കേറ്റവരെ ആംബുലൻസിൽ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.