തിരുവനന്തപുരം: കർക്കടക വാവുബലിയോടനുബന്ധിച്ച് വർക്കല പാപനാശത്ത് ബലിതർപ്പണത്തിനായി ക്രമീകരണങ്ങൾ പൊലീസ് ഏർപ്പെടുത്തി. കാപ്പിൽ ഭാഗത്തുനിന്ന് വരുന്ന ബസ് ഒഴികെയുള്ള വാഹനങ്ങൾ ഇടവ പ്രസ് മുക്കിൽ നിന്ന് വലത്തേക്ക് തിരിഞ്ഞ് ശ്രീയേറ്റ്, മാന്തറ, അഞ്ച്മുക്ക് വഴിയും ബസുകൾ ഇടവ സംഘംമുക്ക്, അഞ്ചുമുക്ക് വഴിയും വർക്കല ക്ഷേത്രം ഭാഗത്തേക്ക് പോകണം.
പുത്തൻചന്ത, പാലച്ചിറ ഭാഗത്തുനിന്ന് വരുന്ന ബസുകൾ പുത്തൻചന്ത, മൈതാനം. റെയിൽവേ സ്റ്റേഷൻ, പുന്നമൂട്, കൈരളി നഗർ വഴി വർക്കല ക്ഷേത്രം ഭാഗത്ത് പോകണം. ബസ് ഒഴികെയുള്ള വാഹനങ്ങൾ നിർദിഷ്ട പാർക്കിങ് സ്ഥലങ്ങളിൽ മാത്രമേ പാർക്ക് ചെയ്യാവൂ. അയിരൂർ നടയറ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ നടയറ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് എസ്.എൻ കോളജ്, പാലച്ചിറ, പുത്തൻചന്ത മൈതാനം, പുന്നമൂട് വഴി വർക്കല ക്ഷേത്രം ഭാഗത്തേക്ക് പോകണം.
കടയ്ക്കാവൂർ ഭാഗത്തേക്ക് തിരികെ പോകേണ്ട വാഹനങ്ങൾ ആൽത്തറമൂട്, മൈതാനം, പുത്തൻചന്ത വഴിയും കല്ലമ്പലം ഭാഗത്തേക്ക് തിരികെ പോകേണ്ട വാഹനങ്ങൾ ആൽത്തറമൂട്, മൈതാനം പുത്തൻചന്ത പാലച്ചിറ വഴിയും കാപ്പിൽ ഭാഗത്തേക്ക് തിരികെ പോകേണ്ട വാഹനങ്ങൾ ആൽത്തറമൂട്, മൈതാനം, പുന്നമൂട്, നേതാജിമുക്ക് ഇടവ വഴിയും പോകണം. നടയറ, അയിരൂർ ഭാഗത്തേക്ക് തിരികെ പോകേണ്ടി വാഹനങ്ങൾ ആൽത്തറമൂട്, മൈതാനം, പുന്നമൂട്, ജനതാമുക്ക് കരുനിലക്കോട് വഴിയും പോകണം. കിളിത്തട്ട് ഭാഗത്തുനിന്ന് ആൽത്തറമൂട് ഭാഗത്തേക്കും ആൽത്തറമൂട്ടിൽ നിന്ന് കൈരളി റിൽ ഭാഗത്തേക്കും ഒരു വാഹനവും അനുവദിക്കില്ല. നടയറ ഭാഗത്തുനിന്ന് പുന്നമൂട് വഴി വർക്കല ഭാഗത്തേക്കും പുന്നമൂട് ഭാഗത്തുനിന്ന് വർക്കല റെയിൽവേ സ്റ്റേഷൻ ഭാഗത്തേക്കും വാഹനങ്ങൾ അനുവദിക്കില്ല. പാർക്കിങ് അനുവദിച്ചിട്ടുള്ള സ്ഥലങ്ങളിലല്ലാതെയുള്ള സ്ഥലങ്ങളിൽ പാർക്കിങ് അനുവദിക്കുന്നതല്ലെന്ന് ജില്ല റൂറൽ പൊലീസ് മേധാവി ദിവ്യ ഗോപിനാഥ് അറിയിച്ചു.
പാർക്കിങ് സ്ഥലങ്ങൾ: 1. ഹെലിപാഡ് (കാർ, ഇരുചക്രവാഹനങ്ങൾ) 2. നന്ദാവനം പാർക്കിങ് ( ഇരുചക്രവാഹനങ്ങൾ) 3. പെരുംകുളം പാർക്കിങ് (കാർ, ഇരുചക്രവാഹനങ്ങൾ) 4. നടക്കാമുക്ക് പാർക്കിങ് (കാർ, ഇരുചക്രവാഹനങ്ങൾ ) 5. ധന്യ സൂപ്പർ മാർക്കറ്റിനു സമീപം ( ഇരുചക്രവാഹനങ്ങൾ) 6. റെയിൽവേ സ്റ്റേഷനു സമീപം ശ്രീകൃഷ്ണസ്വാമി ക്ഷേത്ര പരിസരം (കാർ, ഇരുചക്രവാഹനങ്ങൾ) 7. ഗവ.ഐ.ടി.ഐ പുന്നമൂട് (ഇരുചക്രവാഹനങ്ങൾ) 8. വാച്ചർ മുക്ക് ( ഇരുചക്രവാഹനങ്ങൾ) 9. എസ്.എൻ കോളജ് (എല്ലാ വാഹനങ്ങളും) 10. എസ്.എൻ സെൻട്രൽ സ്കൂൾ (എല്ലാ വാഹനങ്ങളും) 11. ആയുർവേദ ആശുപ്രതിക്കു സമീപം
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.