സജയ് സാബു, ആദിത്യൻ
Posted On
date_range Updated On
date_range സ്കൂട്ടർ എടുത്തത് ചോദ്യം ചെയ്തതിന് ആക്രമണം; പ്രതികൾ പിടിയിൽ
തിരുവനന്തപുരം: വീട്ടിലിരുന്ന സ്കൂട്ടർ അനുവാദമില്ലാതെ എടുത്തത് ചോദിച്ചതിനെ തുടർന്ന് തിരുവല്ലം സ്വദേശിയായ 17 കാരനെയും, മാതാപിതാക്കളെയും, സുഹൃത്തുക്കളായ രണ്ട് പേരെയും ആക്രമിച്ച കേസിൽ രണ്ട് പേരെ തിരുവല്ലം പൊലീസ് പിടികൂടി. തിരുവല്ലം തിരുവഴിമുക്ക് വട്ടവിളവീട്ടിൽ എസ്. സജയ് സാബു (സച്ചു 21), മേനിലം സുവർണ ഭവനിൽ എസ്. ആദിത്യൻ (23) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടിന് രാത്രി എട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം.പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.